23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 7, 2024
September 1, 2024
December 17, 2023
June 8, 2023
April 11, 2023
December 28, 2022
November 29, 2022
July 2, 2022
June 1, 2022
March 16, 2022

പീഡന ആരോപണം; കാലിക്കറ്റ് അസി. പ്രൊഫസറിനെ പുറത്താക്കി

Janayugom Webdesk
കോഴിക്കോട്
March 16, 2022 5:45 pm

കാലിക്കറ്റ് സർവകലാശാലയിൽ ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഹാരിസിനെ സർവീസിൽ നിന്ന് പുറത്താക്കി. വിദ്യാർത്ഥിനി നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

2021 ജൂലൈയിലാണ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന ഡോ. ഹാരിസിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാർത്ഥി രംഗത്തെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു.

തുടർന്ന് അധ്യാപകനെതിരെ പരാതിയുമായി നിരവധി പെണ്‍കുട്ടികൾ രംഗത്തെത്തി. പിന്നാലെ തേഞ്ഞിപ്പലം പൊലീസ് ഡോ. ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്പെൻഷന് ശേഷം സർവകലാശാല നടത്തിയ അന്വേഷണത്തിൽ ഗൗരവതരമായ കുറ്റകൃത്യമാണ് ഡോ. ഹാരിസ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു.

eng­lish summary;calicut uni­ver­si­ty pro­fes­sor dismissed

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.