22 January 2026, Thursday

Related news

January 21, 2026
December 14, 2025
November 21, 2025
November 17, 2025
November 4, 2025
October 5, 2025
September 25, 2025
September 24, 2025
August 26, 2025
August 5, 2025

കാലിക്കട്ട് വിസി നിയമനം: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്ക് നോട്ടീസ്

Janayugom Webdesk
കൊച്ചി
November 17, 2025 1:45 pm

കാലിക്കട്ട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഗവര്‍ണര്‍ക്കും, മറ്റ് എതിര്‍ കക്ഷികള്‍ക്കും നോട്ടീസ് അയച്ചു.ഹര്‍ജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.

മൂന്നംഗ കമ്മിറ്റിയിലേക്ക് സെനറ്റ് നാമനിർദേശം ചെയ്ത പ്രൊഫ എ സാബു രാജിവച്ചതോടെ കമ്മിറ്റി നിയമപരമായി നിലനിൽക്കില്ലെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് വൈസ് ചാൻസലർ നിയമനത്തിനുള്ള പൊതു വിജ്ഞാപനങ്ങൾ ഇറക്കേണ്ടത് ഉന്നതവിദ്യാഭ്യാസ വകുപ്പാണെന്നിരിക്കെ, അമിതാധികാര പ്രയോഗമാണ് ചാൻസലർ നടത്തിയതെന്നും ഹർജിയിൽ പറയുന്നു. വൈസ് ചാൻസലർ സെർച്ച് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത സെനറ്റ് പ്രതിനിധിയെ കലിക്കറ്റ് സർവകലാശാല ഔദ്യോഗികമായി അറിയിക്കുന്നതിന് മുന്നേ വിസി നിയമനത്തിന്‌ ഗവർണറുടെ ഓഫീസ് വിജ്ഞാപനമിറക്കുകയായിരുന്നു. 

സെനറ്റ്‌ പ്രതിനിധിയായി ഡോ എ സാബുവിനെ തെരഞ്ഞെടുത്ത ഫയൽ ചാൻസലറായ ഗവർണറുടെ ഓഫീസിലേക്ക്‌ കലിക്കറ്റ് സർവകലാശാലയിൽ നിന്നും അയച്ചിരുന്നില്ല. ഇതു സംബന്ധിച്ച ഫയൽ താൽക്കാലിക വൈസ് ചാൻസലറുടെ ഓഫീസിലാണുള്ളത്. ഇവിടെനിന്നും ഒപ്പിട്ട് ലഭിച്ചാൽ മാത്രമേ ചാൻസലർ ഓഫീസിലേക്ക് ഔദ്യോഗികമായി കൈമാറൂ. ഇതിന്‌ മുന്നേ സാബുവിനെ ഉൾപ്പെടുത്തിയാണ് വിസി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറക്കിയത്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.