28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 21, 2024
November 9, 2024
November 5, 2024
November 4, 2024
October 30, 2024
October 30, 2024
October 23, 2024
October 20, 2024

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കനത്ത തിരിച്ചടി; പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തിൽ കനത്ത തോല്‍വി

Janayugom Webdesk
ഒട്ടാവ
September 18, 2024 10:13 am

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറൽ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടൊറന്റോയിലെ സെന്റ് പോളിൽ പാർട്ടിക്ക് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഈ മണ്ഡലത്തില്‍ യാഥാസ്ഥിതിക പാര്‍ട്ടി നേതാവായ ഡോണ്‍ സ്റ്റുവര്‍ട്ടാണ് വിജയിച്ചു. 42 ശതമാനം വോട്ട് നേടിയാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ ലെസ്ലി ചര്‍ച്ചിനെ സ്റ്റുവര്‍ട്ട് പരാജയപ്പെടുത്തിയത്. പാർട്ടിയുടെ ഏറ്റവും സുരക്ഷിത സീറ്റാണ് ഇവിടം. ലിബറൽ പാർട്ടി എംപി രാജിവച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പു നടന്നത്.

ഒമ്പത് വർഷമായി അധികാരത്തിലുള്ള ട്രൂഡോയുടെ രാജിക്കുള്ള മുറവിളി ഈ തോൽവിയോടെ വർധിച്ചേക്കും. നിലവിൽ ട്രൂഡോയുടെ ജനസമ്മിതി വളരെ മോശമാണ്. എങ്കിലും 2025 ഒക്ടോബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ‌ പാർട്ടിയെ താൻ തന്നെ നയിക്കുമെന്ന നിലപാടിലാണ് ട്രൂഡോ. ഒഴിയണമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ച നടന്ന ഹിതപരിശോധനയിൽ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെ 45% പിന്തുണയ്ക്കുമ്പോൾ ലിബറൽ പാർട്ടിക്ക് 25% മാത്രമാണ് പിന്തുണയെന്നാണ് വ്യക്തമായത്. വിലയക്കയറ്റവും പാർപ്പിട മേഖലയിലെ പ്രതിസന്ധിയുമാണ് ട്രൂഡോയുടെ ജനസമ്മിതി ഇടിയാനുള്ള മുഖ്യകാരണം. 

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.