17 May 2024, Friday

Related news

May 2, 2024
February 1, 2024
January 8, 2024
December 22, 2023
December 10, 2023
December 5, 2023
December 4, 2023
November 11, 2023
November 9, 2023
September 29, 2023

ജീവിതംതന്നെ ‘റദ്ദാക്കുന്ന’തിനെക്കാള്‍ മികച്ചത് ആഘോഷങ്ങള്‍ റദ്ദാക്കുകയാണ്: ലോകാരോഗ്യസംഘടന

Janayugom Webdesk
ജനീവ
December 21, 2021 11:04 am

ജീവിതംതന്നെ റദ്ദാക്കുന്നതിനെക്കാള്‍ മികച്ചത് ആഘോഷ പരിപാടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ ബാധ ലോകത്ത് അതിവേഗം പടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തില്‍ പടരുകയാണെന് ലോകാരോഗ്യ സംഘടന അറിയിച്ചു. കുത്തിവയ്പ് സ്വീകരിച്ചവരിലും, കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരിലും രോഗബാധ ഉണ്ടാകുന്നുവെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ജനീവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവധി ദിനങ്ങളായതിനാല്‍ വിവിധ രാജ്യങ്ങളില്‍ ജനങ്ങള്‍ ആഘോഷ ചടങ്ങുകളുമായി ഒത്തുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് രോഗബാധ വര്‍ധിക്കുവാനുള്ള കാരണമാകുമെന്നും മരണസാധ്യത വര്‍ധിപ്പിക്കും. എല്ലാവര്‍ക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും ജീവിതം സാധാരണ നിലയിലാകുന്നതിനും ആഗ്രഹമുണ്ട്. എന്നാല്‍ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും അദാനോം പറഞ്ഞു.

ലോകത്ത് 3.3 ദശലക്ഷത്തിലധികം ആളുകളാണ് കോവിഡ് ബാധമൂലം മരിച്ചത്. ഇത്തരം മരണങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികളുമായി ലോകാരോഗ്യസംഘടന മുന്നോട്ട് പോകുകയാണ്. 2022 മഹാമാരിയുടെ അവസാനമായിരിക്കണമെന്നും ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.

ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ച് ആരോഗ്യ സംവിധാനങ്ങള്‍ ബുദ്ധിമുട്ടിലാകുമന്ന് ലോകാരോഗ്യസംഘടനയിലെ ശാസ്തജ്ഞ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. മറ്റ് വൈറസുകളെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദം അപകടകാരി അല്ലെന്ന നിഗമനം ബുദ്ധിശൂന്യമാണെന്നും അവര്‍ പറഞ്ഞു.

നവംബര്‍ 25 ന് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ 161 പേര്‍ക്ക് ബാധിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Can­cel­ing cel­e­bra­tions is bet­ter than ‘can­cel­ing’ life itself: World Health Organization

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.