June 11, 2023 Sunday

Related news

June 7, 2023
June 5, 2023
May 26, 2023
May 23, 2023
May 18, 2023
May 12, 2023
May 4, 2023
May 3, 2023
April 28, 2023
April 28, 2023

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കല്‍; എ രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
March 29, 2023 3:49 pm

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതില്‍ മുന്‍എംഎല്‍എ എ രാജ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് രാജ അപ്പീലില്‍ ആവശ്യപ്പെടുന്നുണ്ട്.

സംവരണസീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നഹര്‍ജിക്കാരന്‍റെ വാധം ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതി രാജയടും തെരഞ്ഞെടുപ്പ് വിജയംറദ്ദാക്കിയത്. എന്നാല്‍ ഹൈക്കോടതി വിധി ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണെന്നും തന്‍റെ പൂര്‍വികര്‍ 1950ന് മുമ്പ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നും ‚തന്‍റെ വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും രാജ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു .

യുഡിഎഫ് സ്ഥാനാർത്ഥി ഡി. കുമാറാണ് ഹർജി നൽകിയത്.സംവരണ സീറ്റായ ദേവികുളത്ത് സംവരണ വിഭാഗക്കാരനല്ലാത്തയാളാണ് മത്സരിച്ചതും വിജയിച്ചതും എന്നായിരുന്നു ഹർജിക്കാരന്റെ വാദം. അതിനാൽ ദേവികുളത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എ രാജ എസ് സി വിഭാഗത്തിൽപ്പെട്ട ആളല്ലെന്നും പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെട്ട ആളാണെന്നും ഹർജിക്കാരൻ വാദിച്ചു

Eng­lish Summary:
Can­cel­la­tion of elec­tion in Deviku­lam con­stituen­cy; A Raja filed a peti­tion in the Supreme Court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.