15 November 2024, Friday
KSFE Galaxy Chits Banner 2

കാന്‍സര്‍ വാക്സിന്‍ പത്തുവര്‍ഷത്തിനുള്ളില്‍: ബയോഎന്‍ടെക്

Janayugom Webdesk
വാഷിങ്ടണ്‍
October 17, 2022 9:43 pm

പത്തുവര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ വാക്സിന്‍ ല­ഭ്യമാക്കുമെന്ന് പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കളായ ബ­യോഎ­ന്‍ടെക്. കോവിഡ് വാക്സിന്‍ മ­ഹാമാരിയെ പ്രതിരോധിക്കാ­ന്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ ബയോഎന്‍ടെ­ക് സഹ സ്ഥാപകരാ­­യ ഉ­ഗുര്‍ സഹിന്‍, ഒസ്‌ലേം ടുറേസി ദ­മ്പതികളാണ് കാന്‍സര്‍ വാ­ക്സിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പുന­ല്‍കിയിരിക്കുന്നത്.

ജര്‍മ്മന്‍ കമ്പനിയായ ഫൈ­സറുമായി ചേര്‍ന്നാണ് ബയോഎ­ന്‍ടെക് എംആര്‍എന്‍എ കോ­വി‍ഡ് വാക്സിന്‍ നിര്‍മ്മിച്ചത്. കൊറോണ വൈറസിനെതിരെ വാക്സിന്‍ നടത്തിയ ഫലപ്രദമായ ചെറുത്തുനില്പ് കാന്‍സര്‍ വാക്സിനെക്കുറിച്ചുള്ള ആ­­ലോചനകള്‍ക്ക് ഊര്‍ജം പകരുകയായിരുന്നെന്ന് ബിബിസി­ക്ക് നല്‍കിയ അഭിമുഖത്തി­ല്‍ ഇരുവരും പറഞ്ഞു. കോവിഡ് വാക്സിന്റെ സാങ്കേതികത്വം കാന്‍സര്‍ സെല്ലുകളില്‍ പ്രയോഗിക്കാനാണ് ഇവരുടെ തീരുമാനം. ഇത്തരത്തി­ല്‍ കാ­ന്‍സറിനെ ചെറുക്കുന്ന വാക്സിന്‍ 2030ന് മുമ്പേ ലഭ്യമാകുമെന്ന് പ്രൊഫസര്‍ സഹി­ന്‍ പറഞ്ഞു. 

എംആര്‍എന്‍­എ കാന്‍സര്‍ വാ­ക്സിനുക­ള്‍ക്ക് വേണ്ടി ബ­യോഎന്‍ടെക് നേരത്തെ ത­ന്നെ ശ്ര­മങ്ങള്‍ തുടങ്ങിയിരുന്നു. എ­ന്നാ­ല്‍ മ­ഹാമാരിയെ തുടര്‍ന്ന് കോവിഡ് വാക്സിനിന്റെ ആവശ്യകത വര്‍ധിച്ചതോടെ പ്ര­വര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. കോവിഡ് വാക്സിന് സമാനമായി തന്നെയാണ് കാ­ന്‍സര്‍ വാക്സിനും പ്ര­വര്‍ത്തിക്കുക. കാന്‍സര്‍ വാക്സിന്റെ പ്ര­വര്‍ത്തനങ്ങളിലേക്ക് മടങ്ങിയെത്തിയതായും ഇ­രുവരും പറ‌ഞ്ഞു.

Eng­lish Summary:cancer vac­cine forms in ten years: BioEntech
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.