സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയ്ക്കെതിരെ ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജന്തര്‍മന്തറില്‍ നടത്തിയ പൊതുയോഗത്തില്‍ സംബന്ധിച്ചതിന്റെ പേരില്‍ ഇപ്പോള്‍ കേസെടുത്തത് അപലപനീയമാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിയോജിപ്പുകളും പ്രതിഷേധങ്ങളും അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമാണ് ഇതെന്നും സിപിഐ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, കേസെടുത്തതിനെ തുടര്‍ന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറികൂടിയായ ആനി രാജ, പട്യാല ഹൗസ് കോടതിയില്‍ ഹാജരായി ജാമ്യം നേടി. കേസ് 2023 ജനുവരി ഏഴിന് പരിഗണിക്കും.
English Summary: Case against Annie Raja should be withdrawn: CPI
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.