23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

അര്‍ധരാത്രി വിമാനം പറത്താന്‍ നിര്‍ബന്ധിച്ച ബിജെപി എംപിമാര്‍ക്കെതിരെ കേസ്

Janayugom Webdesk
റാഞ്ചി
September 3, 2022 10:36 pm

ദിയോഘര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരാന്‍ നിര്‍ബന്ധിച്ചതിന് ബിജെപി എംപിമാരായ നിഷികാന്ത് ദുബെ, മനോജ് തിവാരി എന്നിവര്‍ക്കെതിരെ കേസ്. ബിജെപി എംപിമാര്‍ക്ക് പുറമെ മറ്റ് ഏഴുപേര്‍ക്കെതിരെ കൂടി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ രാത്രിയില്‍ തങ്ങളുടെ ചാര്‍ട്ടേര്‍ഡ് വിമാനം പറന്നുയരാന്‍ നിര്‍ബന്ധിച്ചതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിമാനത്താവള ഡിഎസ്‌പി സുമന്‍ അനന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തത്. പുതുതായി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിന് രാത്രികാല പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടില്ല. നിലവില്‍ സൂര്യാസ്തമയത്തിന് 30 മിനിറ്റ് മുമ്പുവരെ മാത്രമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം.
പരാതിക്കാരന്റെ മൊഴിപ്രകാരം സംഭവ ദിവസം സൂര്യാസ്തമയ സമയം വൈകിട്ട് 6.03 ആയിരുന്നു. ബിജെപി നേതാക്കളുമായി ചാര്‍ട്ടേര്‍ഡ് വിമാനം വൈകിട്ട് 6.17നാണ് പുറപ്പെട്ടത്. വിമാനത്താവളത്തില്‍ അനുമതിയില്ലാതെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച്‌ ചാര്‍ട്ടേര്‍ഡ് വിമാനത്തിന് അനുമതി നല്‍കാന്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് കാണിച്ചാണ് കേസെടുത്തിട്ടുള്ളത്. 

Eng­lish Sum­ma­ry: Case against BJP MPs who forced them to fly in the mid­dle of the night

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.