6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 23, 2024
July 14, 2024
June 12, 2024
April 29, 2024
April 19, 2024
February 16, 2024
January 19, 2024
January 13, 2024
December 27, 2023

ഫ്ലാറ്റ് വാടകയ്ക്കെടുത്ത് സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥികളുടെ ലിപ് ലോക്ക് ചലഞ്ച്: കേസെടുത്ത് പൊലീസ്

Janayugom Webdesk
July 22, 2022 8:00 pm

ലിപ് ലോക്ക് ചലഞ്ച് സംഘടിപ്പിച്ചതിന് എട്ട് വിദ്യാർത്ഥികൾക്കെതിരെ കർണാടക പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ആറുമാസം മുമ്പ് കർണാടകയിലെ മംഗളുരുവിലെ ഒരു സ്വകാര്യ ഫ്‌ളാറ്റിലാണ് സംഭവം. സ്‌കൂൾ വിദ്യാർത്ഥിനിയെ സുഹൃത്തുക്കൾക്ക് മുന്നിൽ വച്ച് ആൺകുട്ടി ചുംബിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് കേസെടുത്തത്. രണ്ട് മാസമായി വിദ്യാര്‍ത്ഥികള്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ വിദ്യാർത്ഥികളായ ആൺകുട്ടിയും പെൺകുട്ടിയും ചുംബിക്കുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ഫ്ലാറ്റിൽ വച്ചാണ് സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ ചുംബിക്കുന്നത്.
സുഹൃത്തുക്കൾ അവരെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം. വിദ്യാർത്ഥികൾ ചേർന്ന് സംഘടിപ്പിച്ച ചുംബന മത്സരത്തിൽ പ​ങ്കെടുക്കാനെത്തിയതാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിച്ച വിദ്യാർത്ഥിയെയാണ് ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആറു മാസം മുമ്പ് സ്വകാര്യ ഫ്ലാറ്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെയാണ് പുറത്തറിഞ്ഞത്. ഒരാഴ്ച മുമ്പ് വിദ്യാർത്ഥികളിലൊരാൾ വിഡിയോ വാട്സ് ആപ്പിൽ പങ്കുവയ്ക്കുകയും പിന്നീടിത് വൈറലാവുകയുമായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ പുറത്താക്കി. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല.

Eng­lish Sum­ma­ry: Case filed against eight stu­dents in Kar­nata­ka Liplock Challenge

You may like this video also

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.