22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 6, 2026
January 5, 2026
December 31, 2025

ആനക്കൊമ്പ് കൈവശംവച്ച കേസ്; മോഹൻലാലിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
February 22, 2023 4:34 pm

ആനക്കൊമ്പ് കേസിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ മോഹൻലാൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ആനകൊമ്പ് കേസ് പിൻവലിക്കാനുളള സംസ്ഥാന സർക്കാരിന്റെ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ലെന്ന് മോഹൻലാൽ ഹർജിയിൽ പറഞ്ഞിരുന്നു. 

തനിക്കെതിരെ തെളിവില്ലെന്നും അതിനാലാണ് സംസ്ഥാന സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയത് എന്നുമാണ് മോഹൻലാൽ പറഞ്ഞിരുന്നത്. എന്നാൽ മോഹൻലാലിന്റെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി തയ്യാറായില്ല. കേസിൽ വീണ്ടും വാദം കേൾക്കണം. ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മോഹൻലാലിനെ കൂടാതെ കീഴ്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും ഹർജി നൽകിയിരുന്നു. നേരത്തെ റെയ്ഡിനിടെ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നോയെന്നതിന്റെ തെളിവ് പരിശോധിച്ച് വിചാരണയിലൂടെ കണ്ടെത്തണമെന്ന് കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. 

2012 ജൂണിലാണ് ആദായ നികുതി വിഭാഗം മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിനിടെ ആനക്കൊമ്പുകൾ കണ്ടെത്തിയത്. മോഹൻലാലിന്റെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകളായിരുന്നു അന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ് എന്നാണ് വനം വകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

Eng­lish Summary;Case in pos­ses­sion of ivory; High Court reject­ed Mohan­lal’s petition
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.