22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
October 14, 2024
September 16, 2024
May 28, 2024
April 2, 2024
February 21, 2024
November 28, 2023
August 23, 2023
August 4, 2023

നടിയെ ആക്രമിച്ച കേസ്; നടന്‍ സിദ്ദീഖ്, ഡോ. ഹൈദരലി എന്നിവരെ ചോദ്യം ചെയ്തു

Janayugom Webdesk
June 21, 2022 1:01 pm

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെയും ഡോ. ഹൈദരലി എന്നിവരെയും ചോദ്യം ചെയ്തു. ഇന്നലെയായിരുന്നു തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യല്‍ നടന്നത്. കേസില്‍ ഒന്നാ പ്രതിയായ പള്‍സര്‍ സുനിയെ ദിലീപ് നല്‍കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത്. 

ആലുവ അൻവർ ആശുപത്രി ഉടമയാണ് ഡോ. ഹൈദരാലി. പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ പറഞ്ഞിരുന്നു.ദിലീപിന്‍റെ സഹോദരീ ഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ഇന്നലെയാണ് ഇരുവരെയും ചോദ്യം ചെയ്തത്.

Eng­lish Summary:Case of assault on actress; Actor Sid­dique, Dr. And Hyder­ali were questioned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.