നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടി മഞ്ജുവാര്യരുടെ മൊഴി എടുത്തു. ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയുകയായിരുന്നു ലക്ഷൃം.ഇന്നലെ നഗരത്തിലെ ഹോട്ടലില്‍ വച്ചാണ് മൊഴി എടുത്തത്. മൊഴിയെടുക്കല്‍ നാല് മണിക്കൂര്‍ നീണ്ടു. സൗണ്ട് സിസ്റ്റം ഉപയോഗിച്ചായിരുന്നു മൊഴിയെടുത്തത്.ദിലീപിന്റെ ഉള്‍പ്പെടെ എല്ലാവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞു.
അതേസമയം വധഗൂഢാലോചനക്കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ചും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യും. ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്ക് നാളെ നോട്ടീസ് നല്‍കും. തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിലാണ് ഇവര്‍ക്കെതിരെ നടപടി. നടിയെ ആക്രമിച്ച കേസില്‍ കമ്പ്യൂട്ടര്‍ കസ്റ്റഡിയിലെടുക്കാന്‍ നീക്കം തുടങ്ങി. ദിലീപിന്റെ ചാറ്റുകള്‍ നീക്കംചെയ്യാന്‍ ഉപയോഗിച്ച സായിശങ്കറിന്റെ കമ്പ്യൂട്ടര്‍ കണ്ടെടുക്കാനാണ് നീക്കം.
അഭിഭാഷകരില്‍ നിന്നും കമ്പ്യൂട്ടര്‍ പിടിച്ചെടുക്കാന്‍ നടപടി ആരംഭിക്കും. ആവശ്യമെങ്കില്‍ അഭിഭാഷകരുടെ ഓഫീസില്‍ പരിശോധന നടത്തും. കമ്പ്യൂട്ടര്‍ ദിലീപിന്റെ അഭിഭാഷകരുടെ കൈവശം ഉണ്ടെന്ന് സായി ശങ്കര്‍ മൊഴി നല്‍കിയിരുന്നു.
English summary; Case of assault on actress; Manju Warrier’s statement was taken
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.