19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

നടിയെ ആക്രമിച്ച കേസ്; പൾസർ സുനി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

Janayugom Webdesk
കൊച്ചി
April 5, 2022 10:57 am

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. വിചാരണ നടപടികൾ വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതിയെന്നും പൾസർ സുനി ജാമ്യാപേക്ഷയിൽ പറയുന്നു.

കേസിലെ നാലാം പ്രതി വി പി വിജീഷിന് ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

നേരത്തെ ഹൈക്കോടതി പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിൽ തുടരന്വേഷണം നടക്കുന്നതും ജാമ്യാപേക്ഷയിൽ പൾസർ സുനി ചൂണ്ടിക്കാട്ടുന്നുണ്ട്. 2017 ഫെബ്രുവരി 23നാണ് പൾസർ സുനിയെ അറസ്റ്റ് ചെയ്തത്.

Eng­lish summary;Case of assault on actress; Pul­sar Suni has filed a bail appli­ca­tion in the Supreme Court

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.