നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. കോടതി ഹര്‍ജിയില്‍ ദിലീപിനെയും കക്ഷിചേര്‍ത്തു.
അതേസമയം മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യത്തിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളുണ്ടാകാമെന്ന് ദിലീപ് ആരോപിച്ചു . അന്വേഷണം വൈകിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ദിലീപ് ആരോപിച്ചു. തുടർന്ന് അന്വേഷണം വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതി നിർദ്ദേശം നൽകി. ഫോറൻസിക് പരിശോധനക്ക് അനുമതി നിഷേധിച്ച വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.
English Summary:Case of assault on actress; The argument ended with the plea that the memory card should be sent for forensic examination
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.