വന്ധ്യംകരിച്ച നായ പ്രസവിച്ചുവെന്ന ആരോപണത്തിൽ നായയെ പരിശോധിച്ച് അധികൃതര്‍. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷാജിയുടേയും എ ബി സി വെറ്ററിനറി ഡോക്ടര്‍ വി എസ് ശ്രീഷ്മയുടേയും നേതൃത്വത്തിലാണ് പൂളക്കടവ് ഏബിസി സെന്ററിൽ പരിശോധന നടത്തിയത്. ഇന്നലെ രാവിലെയാണ് നായയെ പരിശോധിച്ചത്. വന്ധ്യംകരിച്ച നായയല്ല പ്രസവിച്ചതെന്ന് കണ്ടെത്തിയതായി എബിസി ഡോക്ടർ വി എസ് ശ്രീഷ്മ പറഞ്ഞു. പരിശോധനയിൽ നായയുടെ വയറിൽ ഓവറി നീക്കം ചെയ്ത അടയാളമില്ലെന്ന് കണ്ടെത്തിയതായി വെറ്ററിനറി ഡോക്ടർ പറഞ്ഞു. വന്ധ്യംകരിച്ച നായകളുടെ ചെവിക്ക് മുകളിൽ വി ആകൃതിയിലാണ് അടയാളം രേഖപ്പെടുത്തുന്നത്. എന്നാൽ നായയുടെ ചെവിയുടെ താഴെയാണ് മുറിഞ്ഞതായി കാണുന്നത്. ഇത് എവിടെയോ തട്ടി മുറിഞ്ഞുപോയതാണെന്നും ഡോക്ടർ വ്യക്തമാക്കി. നായയുടെ ചെവി ഏതെങ്കിലും കമ്പിയിൽ കൊണ്ട് മുറിഞ്ഞതാകാം. കൂടാതെ വയറിനുമേൽ ഓവറി നീക്കം ചെയ്ത മുറിവിന്റെ അടയാളം മൂന്നുസെന്റിമീറ്ററോളം ഉണ്ടാവേണ്ടതുമാണ്. ഇതൊന്നും നായയിൽ കണ്ടെത്താനായില്ല. പരിശോധനക്കുശേഷം നായയെ വന്ധ്യംകരിച്ചു. മൂന്നു ദിവസത്തിനകം നായയേയും കുഞ്ഞുങ്ങളും വിട്ടയക്കുമെന്നും ഡോക്ടർ വ്യക്തമാക്കി.
English Summary: Case of castrated dog giving birth: Officials of the Animal Welfare Department conducted an investigation
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.