9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 6, 2025
January 5, 2025
January 1, 2025
December 28, 2024
December 6, 2024
December 2, 2024
November 27, 2024
October 28, 2024

ചികിത്സാ പിഴവില്‍ കേസെടുത്തു: വനിതാ ഡോക്ടര്‍ ജീവനൊടുക്കി

Janayugom Webdesk
ജയ്പുര്‍
March 30, 2022 9:22 pm

രാജസ്ഥാനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടര്‍ ആത്മ ഹത്യ ചെയ്തു. ആശുപത്രിയുടെ ഉടമ കൂടിയായ ഡോക്ടര്‍ അര്‍ച്ചന ശര്‍മ(42)യെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ കൊലപാതകക്കുറ്റത്തിന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരെയും കൊന്നിട്ടില്ലെന്നും ഡോക്ടറുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് രാജസ്ഥാനിലെയും ഡല്‍ഹിയിലെയും ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചു. രാജസ്ഥാനിലെ മെഡിക്കല്‍ ബന്ദില്‍ 24 മണിക്കൂര്‍ മെഡിക്കല്‍ സര്‍വീസില്‍നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.

Eng­lish Sum­ma­ry: Case reg­is­tered for med­ical mal­prac­tice: Woman doc­tor com­mits suicide

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.