16 June 2024, Sunday

Related news

June 12, 2024
June 12, 2024
June 11, 2024
June 11, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 9, 2024
June 9, 2024

ഓരോ 70 മിനിറ്റിലും ഹെറോയിൻ വേട്ട; കേരളത്തിലേക്ക് ലഹരിക്കടത്ത് കേസുകള്‍ വര്‍ധിക്കുന്നു

Janayugom Webdesk
കൊച്ചി
October 18, 2021 4:42 pm

കേരളത്തിലേക്ക് ലഹരിക്കടത്ത് കേസുകള്‍ വര്‍ധിക്കുന്നു. വര്‍ഷങ്ങളായി മുബൈയും മറ്റും കേന്ദ്രീകരിച്ച്‌ നടത്തുന്ന ലഹരികടത്ത് സംഘത്തിലെ പ്രധാനികളെ പിടികൂടിയതാണ് അവസാന സംഭവം . നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ നൈജീരിയന്‍ സ്വദേശികളായ യുവതികളെയാണ് പിടികൂടിയത്. അഞ്ചരക്കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ ഇവരുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തു . സംശയം തോന്നാതിരിക്കാന്‍ ആഫ്രിക്കയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തി അവിടെനിന്നാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഇവര്‍ ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് അധിരകൃതര്‍ പറഞ്ഞു. മുബൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാണ് യുവതികളെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. നൈജീരിയന്‍ സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരെയാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗില്‍ നിന്ന് 580 ഗ്രാം കൊക്കെയ്ന്‍ പിടികൂടി.

അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം അഞ്ചരക്കോടി വിലമതിക്കുന്ന ലഹരിമരുന്നാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ ബാഗ് ഡിആര്‍ഐ പരിശോധിച്ചത്. പിന്നീടാണ് സിവി ഓലോത്തി ജൂലിയറ്റിനെ പിന്നീടാണ് പിടികൂടിയത്. കാനോ സിംപെയെ വിശദമായി ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിരത്തിന്റെ അടിസ്ഥാനത്തിലാണ് സിവി ഓലോത്തിയെ അറസ്റ്റ് ചെയ്തത്. നെടുമ്ബാശേരിയിലെ ഹോട്ടലില്‍ കഴിയുന്ന സിവിക്കാണ് താന്‍ ലഹരി വസ്തുക്കള്‍ കൊണ്ടു വന്നതെന്ന് കാനോ സിംപേ പറഞ്ഞു.

വാട്‌സാപ്പില്‍ കാനോ സിം പേ യോട് സിവി ഒലോത്തിയെ ബന്ധപ്പെടാന്‍ ഡിആര്‍ഐ ആവശ്യപ്പെടുകയും, കൂട്ടുകാരി പിടിയിലായ വിവരം അറിയാതെ സിവി ഒലോത്തി ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ഡിആര്‍ഐ സിവി ഒലോത്തിയെ ഹോട്ടലില്‍ വട്ട് അറസ്റ്റ് ചെയ്യുന്നത്. നാല് വര്‍ഷമായി മുബൈ കേന്ദ്രീകരിച്ചാണ് സിവി ഒലോത്തിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഡിആര്‍ഐ പറഞ്ഞു. സംശയം തോന്നാതിരിക്കാന്‍ നൈജീരിയയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തി അവിടെ നിന്ന് ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ലഹരിമരുന്ന് ഇവര്‍ കൈമാറികൊണ്ടിരുന്നത്. മുബൈ ഡിആര്‍ഐ യില്‍ നിന്ന് ലഹരിഇടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനാണ് ഡിആര്‍ഐയുടെ തീരുമാനം. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റി.
മതിയായ രേഖകളില്ലാതെയാണ് ഇവര്‍ കൊച്ചിയിലെത്തിയിരുന്നത്.

യാത്രാ രേഖകളില്ലാത്തിനാല്‍ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. എമിഗ്രേഷന്‍ വിഭാഗം ഇക്കാര്യം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) യൂണിറ്റിനെ അറിയിക്കുകയായിരുന്നു. ഡി.ആര്‍.ഐ. എത്തി ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ലാബില്‍ അയച്ച്‌ പരിശോധന നടത്തിയാണ് പിടിച്ചത് കൊക്കെയ്ന്‍ തന്നെയാണോ എന്ന് ഉറപ്പിക്കുകയും ചെയ്തു. കേരളത്തില്‍ എറണാകുളം കേന്ദ്രീകരിച്ച്‌ നിരവധി ലഹരി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ചെന്നൈയില്‍ നിന്നും ലഹരിയുമായെത്തിയ സംഘത്തെ പൊലീസ് പിടികൂടിയത്. പൊലീസിന് സംശയിക്കാതിരിക്കാന്‍ ഇവരുടെ കാറില്‍ നായ്‌ക്കളുമുണ്ടായിരുന്നു .

ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ തങ്ങിയ ശേഷം കേരളത്തിലേക്ക് വരുമ്ബോഴാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. ഒരു യുവതിയുള്‍പ്പെടെ ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരി കോടി രൂപ വി മതിക്കുന്ന മെ താ മിൻ എന്ന ലഹരിമരുന്നുമായാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടിയത്. ചെന്നൈയില്‍ നിന്നുമാണ് ഇവര്‍ പ്രധാനമായും ലഹരിഎത്തിച്ചിരുന്നത്. തുടര്‍ന്ന് കോഴിക്കോട്, കൊച്ചി, മലപ്പുറം തുടങ്ങിയ ഇടങ്ങളിലേക്ക് എത്തിച്ച്‌ നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് ഓരോ 70 മിനിറ്റിലും രാജ്യത്ത് ഹെറോയിന്‍ വേട്ട നടക്കുന്നതായും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്കില്‍ പറയുന്നു.

ഒപ്പിയം, കഞ്ചാവ് തുടങ്ങി ലഹരി വസ്തുക്കളുടെ കടത്തും രാജ്യത്ത് വര്‍ധിക്കുന്നുണ്ട്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് രാജ്യാതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. കൂടുതല്‍ കടത്തും തുറമുഖങ്ങള്‍ വഴിയാണ്. സെപ്തംബറില്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നടന്ന 21,000 കോടിയുടെ മയക്കുമരുന്ന് വേട്ടയാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ നടന്ന വലിയ ലഹരിക്കടത്ത്.2,865 കിലോഗ്രാം ഹെറോയിനാണ് കഴിഞ്ഞ് ആറ് മാസത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാന പൊലീസ്, എക്സൈസ്, കസ്റ്റംസ് തുടങ്ങി വിവിധ ഏജന്‍സികള്‍ പിടികൂടിയത്. 4,101 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും നാര്‍കോട്ടിക്ല് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
eng­lish summary;Cases of drug traf­fick­ing to Ker­ala are on the rise
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.