Wednesday
11 Dec 2019

Kerala

എന്നെയും ഇല്ലാതാക്കാൻ ശ്രമം, പ്രേം കുമാറിനെ കൈയ്യൊഴിഞ്ഞ് സുനിതയും: നിർണ്ണായക തുമ്പായി വോയ്‌സ്‌ക്ലിപ്പ്

തിരുവനന്തപുരം: കാമുകിപ്പൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. വിദ്യയുടെ കൊലപാതകത്തിനു ശേഷം സുനിതയും പ്രേംകുമാറും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയെങ്കിലും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. തുടർന്ന് തന്നെയും കൊല്ലുമോ എന്ന് ഭയപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. അതേസമയം ഉദയംപേരൂർ സ്റ്റേഷനിലെ...

ശ്രീകുമാറും സ്നേഹയും (മണ്ഡോദരി) വിവാഹിതരായി, ആശംസകളുമായി താരങ്ങൾ

ജനപ്രിയ പരമ്പരയായ മറിമായത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ സ്നേഹയും (മണ്ഡോദരി) ശ്രീകുമാറും (ലോലിതൻ) വിവാഹിതരായി. സ്നേഹയുടെ പുനർ വിവാഹമാണ്. നേരത്തെ ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. ഇന്ന് വിവാഹിതരായ ഇരുവർക്കും സിനിമാ - ടിവി മേഖലയിൽ നിന്ന്...

IFFK, ഈ സിനിമ കാണണം, ഇതിൽ ശബരിമല വിഷയമുണ്ട്: രഹനാ ഫാത്തിമ പറയുന്നു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റും നടിയുമായ രഹനാ ഫാത്തിമ വാർത്തകളിൽ ഇടം പിടിച്ചത് അവരുടെ നിലപാടുകൾ കൊണ്ടാണ്.ഇരുപത്തിനാലാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ ഡെലിഗേറ്റാണ് രഹനാ ഫാത്തിമ. ഇന്ന് (ഡിസംബർ 11) ശ്രീ പദ്മനാഭ തീയറ്ററിൽ IFFK യുടെ...

കരാറുകാരിൽ നിന്ന് കൈക്കൂലി: ഡെപ്യൂട്ടി തഹസിൽദാരെ കുടുക്കിയതിങ്ങനെ

ആലപ്പുഴ: പമ്പിംങ് കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. പുഞ്ചകൃഷിക്കായി വെള്ളം പമ്പ് ചെയ്ത കരാറുകാരന്‍ ടെന്‍സിങ്ങിനോടാണ് തഹസില്‍ ദാര്‍ വി.സച്ചു 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. 5,50,000 രൂപയുടെ ബില്‍ സമര്‍പ്പിച്ച്‌ മാസങ്ങളായിട്ടും നല്‍കാത്തതിനെ...

ഉള്ളി വില പിടിച്ചു കെട്ടാൻ ഹൈക്കോടതി ഇടപെടൽ? ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: ഉള്ളിവില വർധന തടയാൻ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വില വർധന തടയാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കർശന നിർദ്ദശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. പാർലമെന്റിലോ അസംബ്ലിയിലോ വില വർധന ചർച്ച...

പാഠം പഠിക്കാതെ അധ്യാപകർ: കണ്ണിന് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത് വീട്ടുകാർ

കോഴിക്കോട്: അധ്യാപകരുടെ സമയോചിതമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ പാമ്പുകടിയേറ്റ വയനാടിലെ സർവജന സ്കൂളിലെ ഷഹ് ല ഷെറിൻ എന്ന അഞ്ചാംക്ലാസുകാരി ഇന്നും ആ സ്കൂളിൽ കളിച്ചും പഠിച്ചും നടന്നേനെ. എന്നാൽ എന്തു സംഭവിച്ചാലും ഇതൊന്നുമല്ല ഞങ്ങളുടെ കടമ കുട്ടിയെ നോക്കേണ്ടത് വീട്ടുകാരുടെ മാത്രം...

ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും: കാനം

പത്തനംതിട്ട: ഭരണഘടന വിരുദ്ധമായ ബിജെപി സര്‍ക്കാരിന്റെ ദേശീയ പൗരത്വബില്ലിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഹിന്ദുരാഷ്ട്രം ആക്കുമെന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമാണ്...

സിവിൽ ഡിഫൻസ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: സിവിൽ ഡിഫൻസ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ദുരന്തങ്ങൾ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച നൂറുകണക്കിന് ആളുകളെ ഓരോ പ്രദേശത്തും സന്നദ്ധമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ 124 ഫയർ സ്റ്റേഷനുകൾക്ക് അനുബന്ധമായി...

വീട്ടുമുറ്റത്ത് കാർ തിരിച്ചു; ഗൃഹനാഥൻ വെട്ടേറ്റ് ആശുപത്രിയിൽ

നെടുങ്കണ്ടം: കാര്‍ തിരിച്ചത് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് നെടുങ്കണ്ടത്ത് ഗൃഹനാഥന് വെട്ടേറ്റതായി പരാതി. നെടുങ്കണ്ടം താന്നിമൂട് പുളിച്ചമാക്കല്‍ ജോയിയ്ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. താന്നിമൂട് പുളിച്ചമാക്കല്‍ ജോയിയുടെ ഭാര്യാ സഹോദരനും സുഹൃത്തുക്കളും രാത്രിയില്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. പുലര്‍ച്ചെ...

മയക്കുമരുന്നുമായി ഐഐഎം വിദ്യാർത്ഥി പിടിയിൽ

മാനന്തവാടി:തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീനും  സംഘവും നടത്തിയ രാത്രികാല വാഹന പരിശോധനയിൽ 2.10 ഗ്രാം ചരസ് പിടികൂടി. ചരസ് കടത്തിയ  ബോംബെ സ്വദേശിയും,  കോഴിക്കോട് ഐ.ഐ.എം വിദ്യാർത്ഥിയുമായ ജുഗൽ ഹിതേഷ് ഷാ (25) എന്നയാളെ...