Wednesday
11 Dec 2019

World

ഓഷ്‌വിറ്റ്സ് നാസി കോൺസന്ററേഷൻ ക്യാമ്പിന് ജർമനിയുടെ ആറുകോടി യൂറോ സമ്മാനം

വാഴ്സ: ഓഷ്‌വിറ്റ്സ് ബിർക്കനൗ സ്മാരക കേന്ദ്രം വെള്ളിയാഴ്ച ജർമൻ ചാന്‍സലർ ആഞ്ചേല മെർക്കൽ സന്ദര്‍ശിക്കും. ആദ്യമാണ് മെർക്കൽ ഇവിടെ സന്ദര്‍ശിക്കുന്നത്. ആറുകോടി യൂറോ സംഭാവന നൽകുമെന്നും അവർ അറിയിച്ചിട്ടുണ്ട്. നാസികളുടെ ഏറ്റവും വലിയ കൊലപാതക ക്യാമ്പായിരുന്നു ഇത്. മ്യൂസിയമാക്കി മാറ്റിയ ക്യാമ്പിന്റെ...

സോമെസെറ്റിൽ ഭൂചലനം

ലണ്ടൻ: സോമസെറ്റിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകൾക്കും മറ്റും കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് ഭൂചലമുണ്ടായതെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവെ അറിയിച്ചു. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ ഉള്ളിലായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പത്ത്...

ഓസ്ട്രേലിയയിൽ വീണ്ടും കാട്ടുതീ, ഇത്തവണ മൂന്ന് ഇടങ്ങളിൽ കൂടി കാട്ടുതീ റിപ്പോർട്ട് ചെയ്തു

സിഡ്നി: ഓസ്ട്രേലിയയിൽ വീണ്ടും കാട്ടുതീ. ന്യൂഇംഗ്ലണ്ട്, ന്യൂ സൗത്ത് വെയിൽസിന്റെ വടക്കൻ ചെരിവ് എന്നിവിടങ്ങളിലാണ് കാട്ടുതീ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കൻ തീരത്തും, ഗ്രേറ്റർ ഹണ്ടറിലും ഗ്രേറ്റർ സിഡ്നി മേഖലയിലും മധ്യ, വടക്ക് പടിഞ്ഞാറൻ മല നിരകളിലും കാട്ടുതീയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഉപയോഗ ശൂന്യമായ സർക്കാർ വസ്തുക്കൾ പാക് സർക്കാർ ദുബായ് മേളയിൽ വിറ്റഴിക്കും

ഇസ്ലാമാബാദ്: രാജ്യത്ത് ഉപയോഗമില്ലാതെ കിടക്കുന്ന അമൂല്യങ്ങളായ സർക്കാർ വസ്തുക്കൾ ദുബായ് എക്സ്പോയിൽ വിറ്റഴിക്കുമെന്ന് പാക് അധികൃതർ. വിദേശ-ആഭ്യന്തര നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണിത്. രാജ്യത്തെ ചെലവ് പ്രതിസന്ധിയിലെ അസന്തുലിതത്വം പരിഹരിക്കാനും പൊതുഖജനാവിനെ സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.ഇത്തരത്തിൽ ലഭിക്കുന്ന പണം ജനക്ഷേപ...

കേന്ദ്രമന്ത്രി മുരളീധരന്‍ ഒമാനിലെ എട്ടുകാലി മമ്മൂഞ്ഞ്!

മസ്കറ്റ്: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് പൊതുമാപ്പ് നല്‍കി ജയിലില്‍ നിന്ന് മോചിപ്പിച്ചത് തന്റെ ഇടപെടല്‍മൂലമാണെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ അവകാശവാദം ഈ ഗള്‍ഫ്...

പേൾ ഹാർബർ നാവിക കേന്ദ്രത്തിന് നേരെ ആക്രമണം: രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു, അക്രമി ആത്മഹത്യ ചെയ്തു

ഹൊനൊലുലു: ചരിത്ര പ്രാധാന്യമുള്ള പേൾ ഹാർബർ നാവികത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികേതര ജീവനക്കാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയുമുണ്ടായി. അക്രമി സ്വയം ജീവനൊടുക്കുകയും ചെയ്തു. ആക്രമണത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അടുത്ത ബന്ധുക്കൾ തിരിച്ചറിഞ്ഞ ശേഷമേ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്ത്...

പോളണ്ടിലെ സ്കി റിസോർട്ടിലുണ്ടായ വാതക ചോർച്ചയിൽ നാല് മരണം, നാല് പേരെ കാണാതായി

വാഴ്സ: ദക്ഷിണ പോളണ്ടിലെ ഒരു സ്കി റിസോർട്ടിലുണ്ടായ വാതക ചോർച്ചയിൽ നാല് പേർ മരിച്ചു. നാല് പേരെ കാണാതായിട്ടുണ്ട്. റിസോർട്ടിലെ ഒരു വീടാണ് വാതക ചോര്‍ച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചത്. നൂറിലേറെ അഗ്നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനവുമായി രംഗത്തുണ്ട്. മരിച്ചവരിൽ ഒരു കുട്ടിയുമുണ്ട്. സ്ഫോടനമുണ്ടായ...

സുഡാനിലെ എൽപിജി ടാങ്കർ സ്ഫോടനം; മരിച്ചവരിൽ 18 ഇന്ത്യാക്കാരും

ഖാര്‍ത്തോം: സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പെട്ട് മരിച്ചവരില്‍ 18 ഇന്ത്യക്കാരും. സുഡാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തിന് പിന്നാലെ 16 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ദുരന്തത്തില്‍...

ട്രംപ് ബ്രിട്ടനിൽ: പ്രതിഷേധവുമായി എൻഎച്ച്എസിലെ ഡോക്ടർമാരും നേഴ്സുമാരും

ലണ്ടൻ: ദേശീയ ആരോഗ്യ സേവന മേഖലയെ അമേരിക്കകയ്ക്ക് കൈമാറാൻ ഉദ്ദേശിക്കുന്നതായുള്ള വാർത്തകൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തള്ളി. ബ്രിട്ടീഷ് സന്ദർശനത്തിനെത്തിയിട്ടുള്ള അമേരിക്കൻ പ്രസിഡന്റുമായുള്ള വാണിജ്യ ചർച്ചകളിൽ എൻഎച്ച്എസ് സംബന്ധിച്ച് യാതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എൻഎച്ച്എസിനെ വെള്ളിത്താലത്തിൽ വച്ച് തന്നാലും...

ഓസ്ട്രേലിയയിലെ കാട്ടുതീ: ലോകപൈതൃക മേഖലയിലെ 20ശതമാനവും കത്തി നശിച്ചെന്ന് റിപ്പോർട്ട്

സിഡ്നി: ന്യൂസൗത്ത് വെയിൽസ് ദേശീയോദ്യാനത്തിന്റെ പത്ത് ശതമാനത്തിലേറെയും ഇത്തവണത്തെ കാട്ടുതീയിൽ കത്തി നശിച്ചതായി റിപ്പോർട്ട്. ഇതിൽ ലോക പൈതൃക കേന്ദ്രമായ ബ്ലൂമൗണ്ടയ്ൻസിന്റെ 20ശതമാനവും ഉൾപ്പെടുന്നുണ്ടെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. നോർത്ത് സൗത്ത് വെയിൽസിൽ മുൻകാലങ്ങളിലെ കാട്ടുതീ കാലത്ത് 80,000 ഹെക്ടർ പുൽമേടുകളാണ്...