Tuesday
18 Jun 2019

Kasaragod

511 പേര്‍കൂടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ 511 പേരെ കൂടി ഉള്‍പ്പെടുത്തി. കലക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍ യോഗത്തിലാണ് തീരുമാനം. 1981 പേരുടെ പട്ടിക ഇതിന് മുമ്പ് അംഗീകരിച്ച് സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നു....

ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ കാസര്‍കോട്ടെ ഭീമന്‍ ഞണ്ടുകള്‍ 

കാസര്‍കോട്: വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ കാസര്‍കോട്ടെ ഭീമന്‍ ഞണ്ടുകള്‍. കസബ കടപ്പുറത്തുനിന്നും പ്രതിദിനം വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന ഞണ്ടുകളാണ് കൗതുകമുണര്‍ത്തുന്നത്. സാധാരണയില്‍ കവിഞ്ഞ വലുപ്പമാണ് ഞണ്ടുകള്‍ക്കുള്ളത്. 500 ഗ്രാമില്‍ കുറവ് തൂക്കമുള്ള ഞണ്ടുകള്‍ക്ക് കിലോവിന് 200 രൂപയാണ് വില. 500 ഗ്രാം...

ആലപ്പുഴയില്‍ യുഡിഎഫിനുണ്ടായ പരാജയം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ യുഡിഎഫിനുണ്ടായ പരാജയം അന്വേഷിക്കാന്‍ കെ വി തോമസ് അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പി സി വിഷ്ണുനാഥ്, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് അംഗങ്ങള്‍. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട്...

സൗഹൃദം സ്ഥാപിച്ച് മോഷണം: പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: സൗഹൃദം സ്ഥാപിച്ച് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കാസര്‍കോട് അടുക്കത്ത്ബയല്‍ സ്വദേശിയും ഇടുവുങ്കാലില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അഹ് മദ് കുഞ്ഞിയെ (46)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് തോയമ്മലിലെ മുഹമ്മദ്കുഞ്ഞി...

മദ്രസ അധ്യാപകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയ്ക്ക് നേരെ ആക്രമണം

കാസര്‍കോട്: ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള ബായാര്‍ മുളിഗദെയലെ മദ്രസ അധ്യാപകന്‍ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പച്ചു പെരിപദവ് എന്ന പ്രസാദി (26)നാണ് വെട്ടേറ്റത്....

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 80 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

കാസര്‍കോട്: കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍ ജാക്കറ്റിലാക്കി കടത്തുകയായിരുന്ന 80 ലക്ഷം രൂപയുടെ കുഴല്‍പണം ആദൂര്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് കുഴല്‍പണം പിടികൂടിയത്. മുംബൈ സ്വദേശിയായ...

ആഹ്ളാദ പ്രകടനം കടുത്തു; മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഇ കെ നയനാര്‍ മന്ദിരത്തിനുനേരെ അക്രമം അഴിച്ചുവിട്ടു

തൃക്കരിപ്പൂര്‍: ആഹ്ളാദ പ്രകടനത്തിനിടെ മുസ്ലിം ലീഗ് ക്രിമിനലുകള്‍ തങ്കയം കക്കുന്നത്തെ ഇ കെ നായനാര്‍ മന്ദിത്തിന് നേരെ അക്രമം നടത്തി. പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓഫീസിലുണ്ടായിരുന്ന യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്...

ബിജെപി വോട്ടില്‍ കാസര്‍കോട് യുഡിഎഫ് വിജയം

കാസര്‍കോട്: യുഡിഎഫ് വിജയത്തിനായി ആര്‍എസ്എസ് നേതൃത്വത്തില്‍ ബിജെപി വോട്ട് മറിച്ചു. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാസര്‍കോട് നിന്ന് അക്കൗണ്ട് തുറക്കാനാവുമെന്ന് മോഹിച്ച് മുന്‍തെരഞ്ഞെടുപ്പുകളില്‍ ബിജെപി തങ്ങളുടെ വോട്ട് കൃത്യമായി താമരക്ക് ചെയ്തപ്പോള്‍ ഇത്തവണ യുഡിഎഫിന് മറിച്ചു കൊടുക്കുകയായിരുന്നു. തങ്ങള്‍ക്ക് കാസര്‍കോട് പാര്‍ലമെന്‍റ്...

കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന് വിജയം

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 40438 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ് ചന്ദ്രനെ മറികടന്നത്. ഉണ്ണിത്താന്‍ 474961 വോട്ട് നേടിയപ്പോള്‍, കെ പി സതീഷ് ചന്ദ്രന്‍ 434523 വോട്ടും എന്‍ഡിഎ...

നൂറ് കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി; ആശങ്കയില്‍ ജനങ്ങള്‍

കാസര്‍കോട്: നെയ്യംകയത്ത് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് ആശങ്ക പരത്തി. കാസര്‍കോട് ജില്ലയിലെ പയസ്വിനി പുഴയിലെ നെയ്യംകയം എന്നറിയപ്പെടുന്ന ആഴമേറിയ സ്ഥലത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ നൂറ് കണക്കിന് മീനുകള്‍ ചത്തുപൊങ്ങിയത്. ഇരുപതിനം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളം കുറവും വെള്ളം കലങ്ങിയതിനാലുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍...