November 22, 2023 Wednesday

രണ്ടാം വന്ദേഭാരത്: ഫ്ലാഗ് ഓഫ് ഇന്ന്, മറ്റ് ട്രെയിനുകള്‍ വൈകും

Janayugom Webdesk
കാസര്‍കോട്
September 24, 2023 10:10 am

കേരളത്തിനുള്ള രണ്ടാം വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും. കാസര്‍കോട് ‑തിരുവനന്തപുരം റൂട്ടിലാണ് ആദ്യ യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോഡി ഓണ്‍ലൈനായാണ് വന്ദേഭാരത് ഉദ്ഘാടനം ചെയ്യുക. ഉച്ചയ്ക്ക് 12.30 ഓടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കും. റെഗുലർ സർവീസ് ചൊവ്വാഴ്ച മുതൽ നടക്കും. കഴിഞ്ഞ ദിവസമാണ് കേരളത്തിന്‌ അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തിയത്. എട്ട് കോച്ചുകൾ ഉള്ള പുതിയ ഡിസൈനിൽ ഉള്ള ട്രെയിൻ ആണ് കേന്ദ്രം അനുവദിച്ചത്.
അതേസമയം, രണ്ടാം വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ മറ്റ് ട്രെയിനുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വന്ദേഭാരത് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 3.48 ഓടുകൂടി തിരൂരിലെത്തുന്ന ട്രെയിനിന് സ്വീകരണം നല്‍കും.

Eng­lish Sum­ma­ry: 2nd Vande Bharat: Flag off today, oth­er trains will be delayed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.