Tuesday
18 Jun 2019

Palakkad

എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു: മുഖ്യമന്ത്രി

നെമ്മാറ: കേരളത്തിന്റെ നിരന്തരമായ ആവശ്യമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഇത്തവണയെങ്കിലും അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി  പിണറായി വിജയന്‍.  കേരളത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ സംസ്ഥാനത്തില്ലാത്ത കാലഘട്ടത്തില്‍ സ്വകാര്യസംരംഭകര്‍ തുടങ്ങുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍...

നൂതന ചികിത്സാ സംവിധാനങ്ങളുമായി നെന്മാറ അവൈറ്റിസ് ആശുപത്രി നാളെ തുറക്കും; ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നു

പാലക്കാട്: നൂതന ചികിത്സാ സംവിധാനങ്ങളുമായി നെന്മാറ അവൈറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നാളെ തുറക്കും. ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് അവൈറ്റിസ് ഡയറക്ടര്‍മാരായ ജ്യോതി പാലാട്ട്, ശാന്തിപ്രമോദ്, സി ഇ ഒ ഡോ. പി...

ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

പാലക്കാട്: ദ്രാവക രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 1.2 കിലോ സ്വര്‍ണ്ണം പിടികൂടി. പാലക്കാട് എയ്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ വാഹന പരിശോധനയിലാണ് 2 പേരില്‍ നിന്നായി സ്വര്‍ണ്ണം പിടികൂടിയത്. വയനാട് സ്വദേശി അബ്ദുള്‍ ജസീര്‍ (32), കാരന്തൂര്‍ സ്വദേശി അജിനാസ് (35)...

പാലക്കാട് വാഹനാപകടം; എട്ട് മരണം

പാലക്കാട്: ലോറിയുമായി കൂട്ടിയിടിച്ച് ആംബുലന്‍സിലെ രോഗികളും ഡ്രൈവറുമടക്കം എട്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. വാഹനാപകടത്തില്‍ പരുക്കേറ്റ നാലുപേരെയും അമിതമായി മദ്യപിച്ച് നെന്മാറ ആശുപത്രിയിലെത്തിയ യുവാവിനെയും അയാളുടെ സുഹൃത്തുക്കളെയും കയറ്റി നെന്മാറയില്‍ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വരുമ്പോഴാണ്...

എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകങ്ങള്‍ ശ്രദ്ധ നേടുമെന്ന് എം മുകുന്ദന്‍

പാലക്കാട്: എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. അടുത്തകാലത്ത് ആഘോഷിക്കപ്പെട്ട പലപുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളിലാണ് ശ്രദ്ധ നേടിയതെന്ന് മുകുന്ദന്‍ കുറ്റപ്പെടുത്തി. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മൃതി ഉദ്ഘാടന ചടങ്ങിലാണ് മുകുന്ദന്റെ പരാമര്‍ശം, 'എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകങ്ങള്‍ ശ്രദ്ധിക്കപ്പെടുന്ന കാലമാണ് ഇത്'...

മധുരയില്‍ വിനോദയാത്രാസംഘത്തിന്റെ ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു

മധുര: മധുരയില്‍ വിനോദയാത്രയ്ക്കുപോയ സംഘം സഞ്ചരിച്ചിരുന്ന ബസ്സ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പാലക്കാട്ടു നിന്നും വിനോദയാത്രക്കു പോയ കുടുംബശ്രീ പ്രവര്‍ത്തകരുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട്ടു നിന്നും തമിഴ്‌നാട്ടിലെ മധുരയിലേയ്ക്കു പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. മധുരയില്‍ വച്ച് പുലര്‍ച്ചെ ഒന്നരോയാണ് അപകടം നടന്നത്.പാലക്കാട്...

ചെക്കിങ് ഒഴിവാക്കാന്‍ വഴിതിരിച്ചുവിട്ട സ്വകാര്യടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

പാലക്കാട്: പൊലീസ് പരിശോധന ഒഴിവാക്കാന്‍ വഴിതിരിച്ചുവിട്ട സ്വകാര്യബസ്സ് മറിഞ്ഞ് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂരിലാണ് ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. പാലക്കാട്ട് ചിറ്റൂര്‍ നല്ലേപ്പിള്ളിയില്‍ ഇന്ന് പുലര്‍ച്ചെ ടൂറിസ്റ്റ് ബസ്സ് വയലിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും കൊട്ടാരക്കരയിലേയ്ക്ക്...

മലമ്പുഴ ചെക്ക് ഡാമിൽ തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

പാലക്കാട്: മലമ്പുഴ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കോയമ്പത്തൂർ ഗണപതി സ്വദേശികളായ അയ്യപ്പൻ(18) കലാനിധി കർണ്ണൻ(19) എന്നിവരാണ് മരിച്ചത്. പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം വിട്ടു നൽകും. 

ആലത്തൂരില്‍ രമ്യ ഹരിദാസിന് വിജയം

ആലത്തൂര്‍: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് അട്ടിമറി ജയം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച എല്‍ഡിഎഫിന്റെ പി കെ ബിജുവിനെ 158968 വോട്ട് നേടിയാണ് ഇത്തവണ രമ്യ മറികടന്നത്. രമ്യ ഹരിദാസ് 533815 വോട്ടും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി...

പാലക്കാട് വി കെ ശ്രീകണ്ഠന്‍ വിജയിച്ചു

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ വിജയിച്ചു. 11637 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീകണ്ഠന്റെ വിജയം. പട്ടാമ്പി, മണാര്‍ക്കാട്, പാലക്കാട് എന്നീ മണ്ഡലങ്ങളാണ് ശ്രീകണ്ഠന് ഭൂരിപക്ഷം നല്‍കിയത്. വി കെ ശ്രീകണ്ഠന്‍ 399274 വോട്ടും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി...