27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 24, 2024
July 23, 2024
July 16, 2024
July 12, 2024
July 11, 2024
July 10, 2024
July 9, 2024
July 8, 2024
June 21, 2024

കെഎഇഎസ്എ 14-ാം സംസ്ഥാന സമ്മേളനം നാളെ

Janayugom Webdesk
പാലക്കാട്
March 1, 2024 7:18 pm

കേരള അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിംഗ് സ്റ്റാഫ് അസോ­സിയേഷന്‍ (കെഎഇഎസ്എ) 14-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് രണ്ടിന് സുമംഗലി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്യും.

കെഎഇഎസ്എ ജില്ലാ പ്രസിഡന്റ് കെ ജി ശ്രീകുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ മുകുന്ദന്‍, സംസ്ഥാന വനിതാ സെക്രട്ടറി എന്‍ എന്‍ പ്രജിത, ജില്ലാ സെക്രട്ടറി പി ഡി അനില്‍കുമാര്‍, കെഎഇഎസ്എ ജനറല്‍ സെക്രട്ടറി വി എസ് ബാബു, സംസ്ഥാന പ്രസിഡന്റ് കെ ജി ശ്രീകുമാര്‍ ട്രഷറര്‍ എം ആര്‍ സതീഷ് എന്നിവര്‍ സംസാരിക്കും.

വെെസ് പ്രസിഡന്റ് ടി എസ് പ്രേംകുമാര്‍ രക്തസാക്ഷി പ്രമേയവും തെക്കന്‍ മേഖലാ സെക്രട്ടറി ടി എസ് പ്രേംകുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിക്കും. യും ജോയിന്റ് സെക്രട്ടറി വിജയകുമാര്‍ യു സ്വാഗതവും മണിക്കുട്ടന്‍ ജെ ബി നന്ദിയും പറയും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് ഉദ്ഘാടനം ചെയ്യും. കെഎഇ­എസ്എ വെെസ് പ്രസിഡന്റ് മനോജ് പുളിനെല്ലി അധ്യക്ഷതയും ജോയിന്റ് സെക്രട്ടറി എന്‍ സലിം സ്വാഗതവും പറയും.
ജോയിന്റ് കൗണ്‍സില്‍ വെെസ് ചെയര്‍മാന്‍ വി സി ജയപ്രകാശ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഗംഗാധരന്‍, സ്റ്റേറ്റ് പെന്‍ഷനേഴ്ച് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ അംജത് ഖാന്‍, എന്നിവര്‍ സംസാരിക്കും. കെഎഇഎസ്എ സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ് കെ ജെ നന്ദി പറയും.

Eng­lish Sum­ma­ry: KAESA 14th State Con­fer­ence tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.