Saturday
23 Mar 2019

Pravasi

സൗദിയിൽ രേഖകളില്ലാതെ താമസിക്കുന്നവർക്കായി തെരച്ചിൽ ശക്തം

സൗദിയിൽ രേഖകളില്ലാതെ അനധികൃത താമസക്കാരായി കഴിയുന്നവർക്കെതിരെയുള്ള തിരച്ചിൽ തുടരുന്നു. സൗദി സുരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തിലാണ് വിവിധ പ്രവിശ്യകളിൽ തെരച്ചിൽ നടത്തുന്നത്. അനധികൃതരായി തങ്ങുന്നവർക്ക് രാജ്യം വിട്ടുപോകാൻ വിവിധ ഘട്ടങ്ങളിലായി ഭരണാധികാരി സൽമാൻ രാജാവ് പൊതുമാപ്പ് നൽകിയിരുന്നു. ഏറ്റവും അവസാനമായി നൽകിയ പൊതുമാപ്പ് അവസാനിച്ചത്...

കുവൈറ്റിലെ പ്രവാസികള്‍ 33 ലക്ഷം; സ്വദേശികള്‍ 14 ലക്ഷം മാത്രം

കെ രംഗനാഥ് കുവൈറ്റ്: കുവൈറ്റിലെ പ്രവാസികളുടെ സംഖ്യയില്‍ 41 ശതമാനം വര്‍ധന. അതേസമയം സ്വദേശികളുടെ വര്‍ധന 21 ശതമാനം മാത്രം. പത്തുവര്‍ഷത്തിനിടെ വന്ന വര്‍ധനയാണിത്. ഇപ്പോള്‍ രാജ്യത്തെ ജനസംഖ്യ 47 ലക്ഷമാണ്. 33 ലക്ഷം പ്രവാസികളും 14 ലക്ഷം സ്വദേശികളും. സ്വദേശികളുടെ...

സൗദി വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്

സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഇന്ത്യ സന്ദർശിക്കും. തിങ്കളാഴ്ച അദ്ദേഹം ഇന്ത്യയിൽ എത്തുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ആദില്‍ കൂടിക്കാഴ്ച നടത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കഴിഞ്ഞ മാസത്തെ...

യുഎഇയിൽ വാഹനാപകടം: 2 കുട്ടികൾ ഉൾപ്പെടെ നാലു മരണം

യുഎഇയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് മരണം.സ്വദേശികളായ മൂന്ന് പേരും ഒരു വിദേശിയുമാണ് മരിച്ചത്. മൂന്ന് പേർ ഗുരുതരാവസ്ഥയിലാണെന്നു റിപ്പോർട്ടുണ്ട്. റാസ് അൽ ഖൈമയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് റോഡിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതാണ്...

ഇനി സൗദിയില്‍ പ്രവേശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ മതി

ഇനി സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ മതിയാകും. പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. എന്നാൽ എല്ലാ രാജ്യക്കാർക്കും ഈ സൗകര്യം ലഭ്യമല്ല. സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കു വിമാനത്താവളത്തിൽവെച്ചു ഓൺ അറൈവൽ...

മനുഷ്യക്കടത്ത്: മലയാളിയും കൂട്ടാളിയായ യുവതിയും പിടിയില്‍

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മലയാളിയും കൂട്ടാളിയായ യുവതിയും പിടിയില്‍. തിരുവനന്തപുരം സ്വദേശിയായ എഡിസണ്‍ ജോര്‍ജ് ഫെര്‍ണാണ്ടസും തമിഴ്‌നാട് സ്വദേശിനി സെലിന്‍ മേരി റോബിന്‍സനുമാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലായത്. ഹവല്ലി കേന്ദ്രീകരിച്ച് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ഇവര്‍ ഹോം കെയര്‍ ഓഫീസ് നടത്തുകയായിരുന്നു. ഇവര്‍...

സൗദി രാജാവിനും മകനും ഇടയില്‍ അസ്വാരസ്യങ്ങള്‍ ശക്തമാകുന്നു?

റിയാദ്: സൗദി രാജാവ് സല്‍മാനും മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ഇടയില്‍ അസ്വാരസ്യങ്ങളെന്ന് റിപ്പോര്‍ട്ട്. യെമന്‍ യുദ്ധം ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നതകളാണ് അസ്വാരസ്യത്തിന് കാരണമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ മാസം സല്‍മാന്‍ രാജാവിന്റെ ഈജിപ്റ്റ് സന്ദര്‍ശന...

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന പദ്ധതിയില്‍ അവ്യക്തത

പ്രത്യേക ലേഖകന്‍ ദുബായ്: വിദേശത്തു മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന സംസ്ഥാന ബജറ്റ് നിര്‍ദേശം ഏപ്രിലില്‍ തുടങ്ങാനിരിക്കെ ഈ പദ്ധതിയിലെ അവ്യക്തതകള്‍ തുടരുന്നു. ഏപ്രില്‍ മുതല്‍ പദ്ധതി നടപ്പാകുമെന്നാണ് നോര്‍ക്ക റൂട്ട്‌സ് വ്യക്തമാക്കിയത്. എന്നാല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച്...

അഭിനന്ദന്റെ മോചനത്തിനു പിന്നില്‍ രണ്ടു കിരീടാവകാശികള്‍?

കെ രംഗനാഥ് അബുദാബി: ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് യുഎഇ കിരീടാവകാശി ഷെയിഖ് മുഹമ്മദ് ബിന്‍ സയേദ് അല്‍നഹ്യാനും സൗദി അറേബ്യന്‍ കിരീടാവകാശി സല്‍മാന്‍ രാജകുമാരനുമായിരുന്നുവെന്ന് നയതന്ത്ര വൃത്തങ്ങള്‍. ഇന്ത്യയുടെ മിന്നലാക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങളുടേയും കിരീടാവകാശികള്‍...

ഗൾഫിലെത്തിയ സ്ത്രീകളെ വഞ്ചിച്ചു, പോരാത്തതിന് കഠിന പീഡനവും; പിന്നിൽ മലയാളികൾ ഇനി ഒരു സ്ത്രീകളും വഞ്ചിതരാകരുത്

കുവൈറ്റ് സിറ്റി: മലയാളികളുടെ തട്ടിപ്പിന് ഇരയായി തൊഴിലാളികള്‍. വീട്ടു ജോലിക്കു വേണ്ടി കുവൈറ്റിലെത്തിയ മലയാളി സ്ത്രീകളാണ് തൊഴില്‍ തട്ടിപ്പിനിരയായത്. ആലപ്പുഴ സ്വദേശി പുഷ്പാംഗദന്റെ ഭാര്യ വനിതയാണ് തട്ടിപ്പിനിരയായതിൽ ഒരാള്‍. മലപ്പുറം സ്വദേശി സിദ്ധീഖ്, കോഴിക്കോട് സ്വദേശി ഇസ്മായില്‍ എന്നിവര്‍ വഴിയാണ് യുവതിക്ക് തൊഴില്‍...