10 September 2024, Tuesday
KSFE Galaxy Chits Banner 2

കാനം രാജേന്ദ്രന്റെ ആദർശഭരിതമായ രാഷ്ട്രീയ ജീവിതം ഏതു പൊതുപ്രവർത്തകനും മാതൃകയാണ്: നവയുഗം

Janayugom Webdesk
ദമ്മാം
December 16, 2023 5:11 pm

തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും, സംഘാടകനും, സിപിഐ സംസ്ഥാന സെക്രട്ടറിയും, കേരളത്തിലെ ഇടതുമുന്നണിയുടെ നെടുംതൂണുകളിൽ ഒന്നുമായിരുന്ന  സഖാവ് കാനം രാജേന്ദ്രന്റെ ജീവിതം ഏതു പൊതുപ്രവർത്തകനും മാതൃകയാണ് എന്ന് നവയുഗം സാംസ്കാരിക വേദി  അനുസ്മരിച്ചു. ദമ്മാമിൽ നവയുഗം സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണ യോഗം   പ്രവാസി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഒത്തുചേർന്ന് ആ ധന്യമായ ജീവിതത്തിന് ആദരാഞ്ജലികൾ അർപ്പിയ്ക്കുന്ന സംഗമമായി മാറി.

ദമ്മാം ബദർ അൽറാബി ഹാളിൽ ചേർന്ന കാനം രാജേന്ദ്രൻ അനുസ്മരണ യോഗത്തിൽ നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ അദ്ധ്യക്ഷത വഹിച്ചു. നവയുഗം ദമ്മാം മേഖല പ്രസിഡന്റ് ആർ ഗോപകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ, തുഗ്‌ബ മേഖല സെക്രട്ടറി  ദാസൻ രാഘവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.

ബഷീർ വേരോട് (നവോദയ), ഇ കെസലിം (ഒഐസിസി),  അലികുട്ടി ഒളവട്ടൂർ (കെഎംസിസി), കെ എം ബഷീർ (തനിമ),  അബ്ദുൾ റഹീം (പ്രവാസി വെൽഫെയർ), ഡോ: ഇസ്മായിൽ (ഡോക്ടർസ് അസോസിയേഷൻ), പി ടി അലവി, പ്രദീപ്‌കൊട്ടിയം, ഡോ:സിന്ധു ബിനു, ലീന ഉണ്ണികൃഷ്ണൻ, മഞ്ചു മണിക്കുട്ടൻ, ഉണ്ണി പൂച്ചെടിയിൽ, കദീജ ടീച്ചർ, നവാസ് ചൂനാട് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം യോഗത്തിൽ  നന്ദി പറഞ്ഞു. അനുസ്മരണ പരിപാടികൾക്ക് പ്രിജി കൊല്ലം, അരുൺ ചാത്തന്നൂർ, ഷിബുകുമാർ, ബിജു വർക്കി, ബിനു കുഞ്ഞു, രാജൻ കായംകുളം, നന്ദകുമാർ, റഷീദ് പുനലൂർ, തമ്പാൻ നടരാജൻ, ജോസ് കടമ്പനാട്, രവി ആന്ത്രോട്, കൃഷ്ണൻ പ്രേരാമ്പ്ര, ഷഫീക്, സജീഷ് പട്ടാഴി, ഷീബ സാജൻ, മഞ്ജു അശോക്, സംഗീത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Eng­lish Sum­ma­ry: Navayugam Dammam orga­nized a memo­r­i­al lec­ture for Kanam Rajen­dran in Dammam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.