27 April 2024, Saturday

Related news

April 12, 2024
April 9, 2024
April 6, 2024
April 2, 2024
March 30, 2024
March 23, 2024
February 29, 2024
January 30, 2024
January 28, 2024
January 27, 2024

നവയുഗത്തിന്റെ സഫിയ അജിത്ത് അനുസ്മരണ പരിപാടികൾ ജനുവരി 26 ന് അരങ്ങേറും

Janayugom Webdesk
ദമ്മാം
January 18, 2024 8:08 pm

സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും, നവയുഗം സാംസ്‌കാരികവേദി വൈസ് പ്രസിഡന്റുമായിരുന്ന ശ്രീമതി സഫിയ അജിത് അന്തരിച്ചിട്ട് 2024 ജനുവരി 26 ആകുമ്പോൾ 9 വർഷം പൂർത്തിയാക്കുകയാണ്. ഈ ദിനത്തിൽ നവയുഗം കുടുംബ വേദിയുടെയും, വനിതാ വേദിയുടെയും ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു.

ജനുവരി 26 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 2.30 മുതൽ ദമ്മാം ബദർ ഹോസ്പിറ്റൽ ഹാളിൽ വെച്ച്, സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ചിത്ര രചന, കളറിങ് മത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നു. എൽ കെ ജി മുതൽ ഒന്നാം ക്‌ളാസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരവും, രണ്ടു മുതൽ പ്ലസ് ടൂ വരെയുള്ള കുട്ടികൾക്ക് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ചിത്രരചന മത്സരവും ആണ് നടക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യം ഉള്ള സ്‌കൂൾ വിദ്യാർഥികൾ, രജിസ്റ്റർ ചെയ്യാനായി, 0537521890 എന്ന വാട്ട്സ്അപ്പ് നമ്പറിൽ മെസ്സേജ് അയച്ചാൽ മതിയെന്ന് സംഘാടകർ അറിയിച്ചു. ജനുവരി 26 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി.

അനുസ്മരണ പരിപാടികളുടെ ഭാഗമായി ദമ്മാം ബദർ ഹോസ്പിറ്റൽ ഹാളിൽ വെച്ച് വൈകുന്നേരം 6 മണി മുതൽ ആരോഗ്യ പഠന ക്ലാസ്സും, 7.00 മണിയ്ക്ക് സഫിയ അജിത് അനുസ്മരണ യോഗവും സംഘടിപ്പിക്കുന്നു. ഈ പരിപാടികളിൽ എല്ലാ പ്രവാസി സൗഹൃദങ്ങളെയും ആദരപൂർവ്വം ക്ഷണിക്കുന്നതായി നവയുഗം കുടുംബവേദി പ്രസിഡന്റ്‌ അരുൺ ചാത്തന്നൂർ, സെക്രട്ടറി ശരണ്യ ഷിബു, നവയുഗം വനിതവേദി പ്രസിഡന്റ്‌ മഞ്ചു മണിക്കുട്ടൻ, സെക്രട്ടറി രഞ്ജിത പ്രവീൺ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. 2015 ജനുവരി 26 നാണ് ക്യാൻസർ രോഗബാധിതയായി സഫിയ അജിത്ത് മരണമടഞ്ഞത്.

Eng­lish Summary;New Age Safia Ajith Remem­brance pro­grams will begin on Jan­u­ary 26
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.