30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 23, 2025
January 6, 2025
January 3, 2025
December 6, 2024
June 6, 2024
April 10, 2024
April 6, 2024
March 26, 2024
March 14, 2024
January 1, 2024

സ്‌ക്കൂള്‍ ജോലി അഴിമതിയിൽ ടിഎംസി എംഎൽഎയ്‌ക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
August 26, 2022 2:01 pm

സ്ക്കൂള്‍ജോലി അഴിമതിയില്‍ ടിഎംസി എംഎല്‍എക്ക് എതിരേ സിബിഐ ലൂക്കൗട്ട് നോട്ടീസ്. തൃണമൂൽ കോൺഗ്രസ് എംഎൽഎയും പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് മുൻ ചെയർമാനുമായ മണിക് ഭട്ടാചാര്യക്കെതിരേയാണ് സിബിഐ ലൂക്കൗട്ട് നോട്ടീസ് നല്‍കിയത്. പ്രൈമറിസ്ക്കൂള്‍ അധ്യാപക നിയമനത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

നാദിയ ജില്ലയിലെ പാലാശിപാറയിൽ നിന്നുള്ള നിയമസഭാംഗമായ ഭട്ടാചാര്യയെ കേസിലെ പണമിടപാട് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു.കഴിഞ്ഞ കുറേ ദിവസങ്ങളായി ജാദവ്പൂരിലെയും നാദിയ ജില്ലയിലെയും അദ്ദേഹത്തിന്റെ വസതികളിൽ എംഎൽഎയെ കണ്ടെത്താൻ കഴിഞ്ഞില്ല, തുടർന്ന് കേന്ദ്ര ഏജൻസി ലുക്കൗട്ട് നോട്ടീസ് അയച്ചത്. അതിനിടെ എയ്ഡഡ് സ്ക്കൂളുകളിള്‍ അനര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് സൗകര്യമൊരുക്കിയെന്നാരോപിച്ച് അറസ്റ്റിലായ ഇടനിലക്കാരെ പ്രത്യോക സിബിഐ കോടതി സെപ്റ്റംബര്‍ 1വരെ സിബിഐ കസ്റ്റടിയില്‍ വിട്ടു.

അയാളില്‍ നിന്നും നിരവധി രേഖകളും പിടിച്ചെടുത്തു.ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സ്‌കൂൾ സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) മുൻ ഉപദേഷ്ടാവ് ഡോ.ശാന്തി പ്രസാദ് സിൻഹയെയും അതിന്റെ മുൻ സെക്രട്ടറി അശോക് കുമാർ സാഹയെയും ഏജൻസി ഈ മാസം ആദ്യം ജയിലിലടച്ചിരുന്നു. ജൂലായിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയെയും അദ്ദേഹത്തിന്റെ കൂട്ടാളി അർപ്പിത മുഖർജിയെയും അഴിമതിയുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്തു.

അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് നോർത്ത് ബംഗാൾ സർവകലാശാല (എൻബിയു) വൈസ് ചാൻസലർ സുബൈരസ് ഭട്ടാചാര്യയുടെ സിലിഗുരിയിലെ ഓഫീസിലും സിബിഐ ബുധനാഴ്ച റെയ്ഡ് നടത്തുകയും കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റ് സീൽ ചെയ്യുകയും ചെയ്തിരുന്നു. 2014 മുതൽ 2018 വരെ എസ്എസ്‌സി ചെയർമാനായിരുന്നു ഭട്ടാചാര്യ

Eng­lish Sum­ma­ry: CBI look­out notice against TMC MLA in school job scam

You may also like this video: 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.