23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 17, 2024
June 30, 2024
May 13, 2024
May 9, 2024
April 14, 2024
February 1, 2024
December 27, 2023
May 19, 2023
May 12, 2023
May 4, 2023

സിബിഎസ്ഇ പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കില്ല

Janayugom Webdesk
ന്യൂഡല്‍ഹി
January 24, 2022 2:06 pm

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ആദ്യപാദ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കില്ല. തീയതിയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു. അതേസമയം ഉടന്‍ തന്നെ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി തീരുമാനിച്ചേക്കുമെന്ന് സിബിഎസ്ഇ അധികൃതര്‍ സൂചിപ്പിച്ചു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യ ആഴ്ചയോ ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇന്ന് ആദ്യപാദ പരീക്ഷ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2021 നവംബര്‍ 16 മുതല്‍ ഡിസംബര്‍ 28 വരെയാണ് രാജ്യത്തിന് അകത്തും പുറത്തുമായി സിബിഎസ്ഇ പരീക്ഷകള്‍ നടത്തിയത്.

ENGLISH SUMMARY:CBSE exam results will not be announced today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.