കോവിഡ് മഹാമാരിക്ക് മുന്‍പുള്ള പരീക്ഷാരീതിയിലേക്ക് തിരികെ പോകാന്‍ സിബിഎസ്ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ പഴയതുപോലെ ഒറ്റ പരീക്ഷയായി നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതോടെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ നിന്ന് നേരിട്ട് ക്ലാസെടുക്കുന്ന പഴയ രീതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് തീരുമാനം.
ഈ അധ്യായന വര്‍ഷം രണ്ടു ഘട്ടമായാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ നടക്കുന്നത്. ആദ്യഘട്ടം നവംബര്‍— ഡിസംബര്‍ മാസങ്ങളിലാണ് നടന്നത്. രണ്ടാം ഘട്ട പരീക്ഷ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും. കൂടുതല്‍ വെയിറ്റേജ് നല്‍കി രണ്ടാം ഘട്ട പരീക്ഷയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് അടുത്ത അധ്യയനവര്‍ഷം മുതല്‍ പഴയതുപോലെ ഒറ്റ പരീക്ഷയായി നടത്താന്‍ തീരുമാനിച്ചത്.
English Summary:CBSE will conduct a single board examination from next academic year
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.