15 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 24, 2024
August 24, 2024
June 20, 2024
May 11, 2024
March 7, 2024
February 6, 2024
October 27, 2023
August 8, 2023
July 30, 2023
July 8, 2023

മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ പൊതുയിടങ്ങളില്‍ സിസിടിവി സ്ഥാപിക്കും

Janayugom Webdesk
തിരുവനന്തപുരം
September 1, 2022 9:32 pm

പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. പൊതുയിടങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. തൃശൂര്‍ കോര്‍പറേഷന്‍ മാതൃകയില്‍ മെക്കനൈസ്ഡ് സ്വീപിങ് മെഷീന്‍ ആവശ്യാനുസരണം വ്യാപിപ്പിക്കും. കമ്യൂണിറ്റിതലത്തില്‍ എയ്‌റോബിക് ബിന്നുകളും ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ആ ഓഫീസിലെ ജീവനക്കാര്‍ക്ക് തന്നെയാണ്. ഓഫീസുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ അത് കൃത്യമായി ചെയ്യുന്നുണ്ടെന്ന് മേലധികാരികള്‍ ഉറപ്പാക്കണം. സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ് മുഖേന പൊതുജനങ്ങള്‍ക്കും മാലിന്യം അലക്ഷ്യമായി ഇടുന്നത് സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാവുന്നതും ഇത്തരത്തിലുള്ള പരാതികള്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സംസ്ഥാന, ജില്ലാതല സംവിധാനങ്ങളടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതും പരിഹാരമുണ്ടാകും. ആവിക്കല്‍ത്തോട് പ്ലാന്റ് പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. 

വ്യക്തിശുചിത്വത്തില്‍ മുന്നിലാണെങ്കിലും സാമൂഹിക ശുചിത്വത്തില്‍ വലിയ വീഴ്ച സംഭവിക്കുന്നതായി മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണത്തിനുള്ള നിയമാവലി ഉണ്ടെങ്കിലും ഇത് ഫലപ്രദമായി നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ജനങ്ങളുടെ മനോഭാവത്തില്‍ ആവശ്യമായ മാറ്റം വരുത്തിയാലേ ഇത് സാധ്യമാകൂ. ശുചിത്വമേഖലയില്‍ ഒരു സൈന്യമായാണ് ഹരിതകര്‍മ സേന പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് വീടുകളില്‍ നിന്ന് കിട്ടുന്ന തുക തുഛമാണ്. ഒരു കുടുംബത്തിന് മാന്യമായി ജീവിക്കാനുള്ള തുക തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അറവ് മാലിന്യ പ്രശ്‌നം പ്രധാനപ്പെട്ടതാണ്. നല്ല നിലയില്‍ അത് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.

Eng­lish Summary:CCTV will be installed in pub­lic areas to pre­vent littering
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.