സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി. കാഞ്ഞങ്ങാട്ടെ പൊതുസമ്മേളന നഗരിയായ ഗുരുദാസ്ദാസ് ഗുപ്ത നഗറിലേക്ക് ഉച്ചമുതല്‍ തന്നെ പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയിരുന്നു. ജില്ലയിലെ വിപ്ലവമണ്ണില്‍ നിന്നും പഴയകാല നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളില്‍ നിന്നും പുറപ്പെട്ട പതാക‑കൊടിമര‑ബാനര്‍ ജാഥകള്‍, കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ സംഗമിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രകടനമായാണ് പൊതുസമ്മേളനനഗരിയായ ഗുരുദാസ്ദാസ് ഗുപ്ത നഗറില്‍ എത്തിച്ചത്. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ബങ്കളം കൃഷ്ണന്‍ ചെങ്കൊടി ഉയര്‍ത്തി. പൊതുസമ്മേളനം സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
നരേന്ദ്രമോഡി നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തില്‍ ഇന്ത്യയുടെ ഭരണഘടനയെ ഫ്രീസറില്‍ വച്ചിരിക്കുകയാണെന്ന് പന്ന്യന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ജനാധിപത്യത്തെ മരവിപ്പിക്കുന്ന അവസ്ഥയാണുള്ളത്. ജനാധിപത്യം എന്നത് പരസ്യമായി എംപിമാരെയും എംഎല്‍എമാരെയും വിലക്കെടുക്കാനുള്ളതാക്കി മാറ്റി.
കേന്ദ്ര ഭരണത്തിന് ബദലായി ഒരു മതനിരപേക്ഷ സഖ്യം മുന്നോട്ടുവരും. സങ്കുചിതതാല്പര്യം പുലര്‍ത്തി ചാഞ്ചാട്ടക്കരായി മാറിയിരിക്കുന്ന കോണ്‍ഗ്രസാണ് മതനിരപേക്ഷ ബദലിന് തടസം. ഇന്ത്യയില്‍ പുതുതായി വരുന്ന രാഷ്ട്രീയ പ്രതിഭാസത്തിന്റെ തുടക്കമാണ് ബിഹാറിലെ രാഷ്ട്രീയ സംഭവം. അത് ബിജെപിക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കൗണ്‍സിലംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി പി മുരളി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി പി ബാബു, വി രാജന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ എസ് കുര്യാക്കോസ്, ബി വി രാജന്‍, എം അസിനാര്‍, അഡ്വ. വി സുരേഷ് ബാബു, മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി, എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത് എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
ഇന്നും നാളെയുമായി കാഞ്ഞങ്ങാട് മാണിക്കോത്ത് എംവിഎസ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ കെ വി സരോജിനി അമ്മ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി എ നായര്‍ പതാക ഉയര്‍ത്തും. ദേശീയ എക്‌സിക്യൂട്ടീവംഗം കെ ഇ ഇസ്മയില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി പി മുരളി എന്നിവര്‍ പങ്കെടുക്കും.
English Summary: Center put Constitution in freezer: Pannyan Ravindran
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.