19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 25, 2024
July 23, 2024
July 23, 2024
July 23, 2024
July 20, 2024
February 6, 2024
February 5, 2024
October 8, 2022
April 27, 2022
February 2, 2022

സാധാരണക്കാരെ കളിയാക്കുന്ന കേന്ദ്ര ബജറ്റ്: തോമസ് ഐസക്

Janayugom Webdesk
തിരുവനന്തപുരം
February 1, 2022 6:27 pm

കേന്ദ്ര ബജറ്റ് സാധാരണക്കാരെ കളിയാക്കുന്നതാണെന്ന് മുൻ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്. ജനങ്ങളെ അവഗണിച്ചുള്ള ഇത്തരത്തിലുള്ള ബജറ്റ് ചുരുക്കമാണ്. തൊഴിലുറപ്പ് വിഹിതം വർധിപ്പിച്ചു എന്ന എന്ന വാദവും തെറ്റാണെന്ന് തോമസ് ഐസക് പറഞ്ഞു . നിലവില്‍ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി ഇല്ല. സ്വത്ത് എല്ലാം അതിസമ്പന്നരുടെ കയ്യിലാണ്.സാമ്പത്തിക അസമത്വത്തിന് ഈ ബജറ്റ് പരിഹാരം അല്ലെന്ന് അദ്ദേഹം പറഞ്ഞു.

കാർഷിക അടങ്കൽ കഴിഞ്ഞ വർഷം 5.74 ലക്ഷം കോടിയായിരുന്നു. ഈ വർഷം 4.63 കോടിയായി. ഇത് വിഹിതത്തിൽ 29 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. ആരോഗ്യമേഖലയ്ക്ക് 86,000 കോടിയാണ് കഴിഞ്ഞ വർഷം അനുവദിച്ചത്. ഈ വർഷവും 86,000 കോടി രൂപ തന്നെയാണ് അനുവദിച്ചിരിക്കുന്നത്. എൽഐസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിൽക്കാൻ ശ്രമിച്ചാൽ കർഷക സമരത്തേക്കാൾ വലിയ സമരം ഉണ്ടാകും. ബോണസ് ഇല്ലാതാവുന്ന കാര്യം പോളിസി ഉടമകൾ അറിഞ്ഞിട്ടില്ല. എൽഐസി അത്ര വേഗം സ്വകാര്യവൽക്കരണം നടപ്പാകാൻ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ENGLISH SUMMARY:Central bud­get that makes fun of the com­mon man: Thomas Isaac
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.