21 January 2026, Wednesday

Related news

November 3, 2025
August 21, 2025
April 17, 2025
April 17, 2025
April 16, 2025
April 9, 2025
April 8, 2025
April 6, 2025
April 3, 2025
April 2, 2025

വഖഫ് ഭേദഗതി ബില്ലിൽ കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടി; പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്

Janayugom Webdesk
ന്യൂഡൽഹി
January 28, 2025 8:42 am

വഖഫ് ഭേദഗതി ബില്ലിലെ കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ നടപടിക്കെതിരെ പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിക്കും.ബില്ലിന് ജെപിസി അംഗീകാരം നൽകിയത് ഏകപക്ഷീയമായ രീതിയിലെന്ന വിമർശനം ശക്തമായിരിക്കെയാണ് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിക്കുന്നത്. സിറ്റിംഗുകളിൽ ലഭിച്ച അഭിപ്രായങ്ങൾ ജെപിസി യോഗത്തിൽ ചെയർമാൻ ജഗദാംബിക പാൽ ചർച്ച ചെയ്യാൻ തയ്യാറായില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. 

ബജറ്റ് സമ്മേളനത്തിലും ഈ വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.കഴിഞ്ഞ ദിവസമാണ് സംയുക്ത പാർലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. 14 ഭേദഗതികളാണ് കമ്മിറ്റി അംഗീകരിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സമിതി തള്ളിയിരുന്നു. 10 എംപിമാര്‍ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്‍ 16 പേര്‍ എതിര്‍ക്കുകയായിരുന്നു. വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്‌ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാനും സാധിക്കില്ല.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.