സൗദി അറേബ്യയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്ലസ്ടൂവിനു ശേഷം ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ വേണ്ടി നയപരമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി കോബാർ ഷമാലിയ യൂണിറ്റ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നവയുഗം സാംസ്ക്കാരികവേദി കോബാർ ഷമാലിയ യൂണിറ്റ് കമ്മിറ്റിയ്ക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കോബാർ ഷമാലിയയിൽ നടന്ന യൂണിറ്റ് കൺവെൻഷനിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ശ്യാം തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന നവയുഗം കോബാർ ഷമാലിയ യൂണിറ്റ് കൺവെൻഷൻ നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. നവയുഗം കോബാർ മേഖല സെക്രട്ടറി ബിജു വർക്കി, മേഖല രക്ഷാധികാരി അരുൺ ചാത്തന്നൂർ എന്നിവർ അഭിവാദ്യപ്രസംഗം നടത്തി. നവയുഗം കോബാർ ഷമാലിയ യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ശ്യാം തങ്കച്ചൻ (രക്ഷാധികാരി), ലാലു ദിവാകരൻ (പ്രസിഡന്റ്), സാജി അച്യുതൻ (സെക്രട്ടറി), മുഹമ്മദ് അനസ് (ട്രെഷറർ), ജയകുമാർ (ജോ: സെക്രട്ടറി) എന്നിവരെ കൺവെൻഷൻ തെരഞ്ഞെടുത്തു. ഫോട്ടോ: നവയുഗം കോബാർ ഷമാലിയ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ.
English Summary: Central Govt ready to provide facilities for Indian students to study in Saudi Arabia: Navayugom
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.