അസമില്‍ വീണ്ടും പ്രളയമുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍. നിലവില്‍ സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ബരാക് ഉള്‍പ്പെടെ ആറ് നദികള്‍ കരകവിഞ്ഞു. അപകടനിലയേക്കാള്‍ മുകളിലാണ് ജലനിരപ്പ്. മണ്‍സൂണിന് മുന്നോടിയായുള്ള മഴയേക്കാള്‍ മുന്നോടിയായി സംസ്ഥാനത്ത് വെള്ളപ്പൊക്കം ഉണ്ടായത്. സംസ്ഥാനത്ത് 48,000 ആളുകളാണ് 248 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. ഹോജായ്, കച്ചര്‍ എന്നി ജില്ലകളില്‍ പ്രളയം ഗുരുതരമായി ബാധിച്ചിരിക്കുന്നത്.
കരസേന, പാരാ മിലിറ്ററി സേന, എന്‍ഡിആര്‍എഫ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് എന്നിവര്‍ സ്ഥലത്ത് എത്തി. മലയോര ജില്ലയായ ദിമാ ഹസാവോ ഉരുളപൊട്ടലിനെ തുടർന്ന് പൂര്‍ണമായും ഒറ്റപ്പെട്ടു. പ്രദേശങ്ങളിൽ അവശ്യസാധനങ്ങളുടെ വിതരണം നിലനിർത്താനും ആശയവിനിമയ മാർഗങ്ങൾ പുനഃസ്ഥാപിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണ്. കര്‍ണാടകയിലും മഴ ശക്തമായി തുടരുകയാണ്. ഇവിടങ്ങളില്‍ അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടകയിലെ പല പ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പലയിടത്തും റോഡ്, റെയിൽവേ ട്രാക്കുകൾ എന്നിവ ഒലിച്ചുപോയി. അസമിലും മേഘാലയയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
English Summary:Central Water Commission issues flood warning in Assam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.