19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 5, 2024
May 9, 2024
May 4, 2024
January 11, 2024
January 2, 2024
October 11, 2023
September 26, 2023
August 8, 2023
July 23, 2023
June 24, 2023

രാജ്യത്ത് പോപുലര്‍ ഫ്രണ്ട് നിരോധിക്കാൻ കേന്ദ്ര നീക്കം

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2022 6:40 pm

രാജ്യത്ത് പോപുലര്‍ ഫ്രണ്ട് നിരോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാമനവമി ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കാരണമെന്ന് ആരോപിച്ചാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.

ഹിജാബ് വിവാദത്തിലെ കോടതി ഉത്തരവിൽ പ്രതിഷേധിച്ച് കർണാടകയിലെ മുസ്ലീം വ്യാപാരികൾ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതിന് ശേഷമാണ് ആദ്യം ഇത്തരത്തിലൊരു ആഹ്വാനം ഉണ്ടായത്.

നിരോധനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വിജ്ഞാപനം ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പോപ്പുലർ ഫ്രണ്ട് നിരോധിച്ചിട്ടുണ്ട്.

Eng­lish summary;Centre like­ly to ban Pop­u­lar Front of India

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.