26 December 2024, Thursday
KSFE Galaxy Chits Banner 2

വീട്ടമ്മയുടെ കഴുത്തില്‍ കത്തി വെച്ച് മാല പൊട്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തു

Janayugom Webdesk
നെടുങ്കണ്ടം
December 2, 2022 3:53 pm

വീട്ടമ്മയുടെ കഴുത്തില്‍ കത്തി വെച്ച് മാല പൊട്ടിച്ച് കടന്ന് കളഞ്ഞ പ്രതി അറസ്റ്റില്‍. കൊല്ലം ജില്ലയിലെ തടിക്കാട്, കൈതക്കെട്ട്, സജീവ് മന്‍സില്‍ സജീവ് സലാഹുദ്ദീന്‍ (49)നെയാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.

ചോറ്റുപാറ, ജോണിക്കട ഭാഗത്ത് പോത്തിനെ തീറ്റി കൊണ്ടിരുന്ന വീട്ടമ്മയുടെ സമീപത്ത് സ്‌കൂട്ടറില്‍ സജീവ് എത്തി. പോത്തിനെ കൊടുക്കുമോയെന്ന് ചോദിച്ച് അടുത്തേയ്ക്ക് എത്തിയ സജീവ് വീട്ടമ്മയുടെ കഴുത്തില്‍ കത്തി വെച്ച് മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍, മോഷ്ടവ് സഞ്ചരിച്ച കറുത്ത സ്‌കൂട്ടറുകള്‍, മുന്‍കാല കുറ്റവാളികള്‍ എന്നിവയെ കുറിച്ച് വിശദമായ രീതിയില്‍ അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ഭാര്യയും രണ്ട് കുട്ടികളുടെ പിതാവുമായ സജീവ് കൊല്ലം ജില്ലയില്‍ സ്ഥിര താമസക്കാരനാണ്. രാമക്കല്‍മേട്, ബാലന്‍പിള്ളസിറ്റിയിലെ കൃഷ്ണപുരത്ത് വാടകയ്ക്ക് താമസിച്ച് മേശിരി പണി ചെയ്തു വരികയായിരുന്നു സജീവ്. ഇതിനിടയിലാണ് പിടിച്ച് പറി നടത്തിയത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്‍ നേത്യത്വത്തില്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്. ബിനു എസ്‌ഐമാരായ സജിമോന്‍ ജോസഫ്, ബിനോയ് എബ്രഹാം, സജീവ് പി. കെ, എഎസ്‌ഐ ജേക്കബ് യേശുദാസ്, എസ് സിപിഒമാരായ അഭിലാഷ്.ആര്‍,സുനില്‍ മാത്യു,സിപിഒ മാരായ അരുണ്‍ കൃഷ്ണ സാഗര്‍, വി.കെ അനീഷ് എന്നിവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: chain break­ing accused arrest­ed in idukki

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.