3 May 2024, Friday

Related news

May 1, 2024
April 12, 2024
April 7, 2024
March 22, 2024
January 8, 2024
December 5, 2023
December 2, 2023
November 23, 2023
November 14, 2023
November 13, 2023

ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Janayugom Webdesk
തിരുവനന്തപുരം
July 31, 2022 2:19 pm

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പ് പ്രകാരം നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഇന്ന് വൈകിട്ടോടെ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പ്രദേശികമായി മിന്നൽ പ്രളയമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ് ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് അൽപ്പം ശമനം ഉണ്ടായിരുന്നു.

ഓഗസ്റ്റ് രണ്ട് വരെ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് നേരത്തെ നൽകിയിട്ടുള്ള മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇന്നും നാളെയും കൂടുതൽ മഴ കിട്ടുക മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമായിരിക്കും. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള കിഴക്കൻ മേഖലകളിൽ മഴ ശക്തമാകും. പിന്നീട് വടക്കൻ കേരളത്തിലും മഴ കനക്കും.

Eng­lish summary;Chance of heavy rain; Orange alert in sev­en dis­tricts tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.