തെലങ്കാനയില്‍ പുതിയ സെക്രട്ടറിയേറ്റിന് ഡോ ബി ആര്‍ അംബേദ്ക്കറുടെ പേര് നല്‍കി . ജീവിതത്തിലെ ഏറ്റവും വലിയ അമൂല്യ നിമിഷമാണിതെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടു.
അംബേദ്ക്കറിന്റെ ആശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ ജനപ്രതിനിധികളും മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കണമെന്ന ഉദ്ദേശത്തോടെയാണ് സെക്രട്ടേറിയേറ്റിന് പേര് നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.അംബേദ്ക്കറിന്റെ ആദര്‍ശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, സ്ഥിരമായി അദ്ദേഹത്തിന്റെ പേര് മനസില്‍ സൂക്ഷിക്കാനാണ് പേര് നാമകരണം ചെയ്തിരിക്കുന്നത്.
പ്രത്യേക സംസ്ഥാനത്തിനായുള്ള തെലങ്കാന പ്രക്ഷോഭം ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തെ പിന്തുടര്‍ന്ന് സമാധാനപരമായിരുന്നുവെന്നും ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ മൂന്ന് ഉള്‍പ്പെടുത്താനുള്ള അംബേദ്ക്കറുടെ കാഴ്ചപ്പാടാണ് സംസ്ഥാന പദവി നേടിയതെന്നും ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടു.
നേരത്തെയുണ്ടായ സെക്രട്ടറിയേറ്റ് സമുച്ചയത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയാണ് പുതിയ കെട്ടിടം പണിയാന്‍ തീരുമാനിച്ചത്.28 ഏക്കര്‍ സ്ഥലത്ത് 10,51,676 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 265 അടി ഉയരമുള്ളതാണ് പുതിയ സെക്രട്ടറിയേറ്റ് കെട്ടിടസമുച്ചയം
English Summary:
Chandrasekhara Rao government named Ambedkar’s new secretariat in Telangana
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.