
രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ദൗത്യത്തിന് ഇന്ന് നിര്‍ണായകദിനം. അഞ്ചാമത്തേതും അവസാനത്തേതുമായ ഭ്രമണപഥം താഴ്ത്തല്‍ ഇന്നലെ പൂര്‍ത്തിയാക്കി. ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടല്‍ ഇന്ന് രാവിലെ 8.30ന് നടക്കും. ഇതോടെ പേടകം ചന്ദ്രനിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. അതിനു ശേഷം ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട് ചന്ദ്രനിലേക്കുള്ള സഞ്ചാരം ആരംഭിക്കും. 23ന് സോഫ്റ്റ് ലാൻഡിങ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
English Summary: Chandrayaan 3: the lander will separate today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.