കോണ്‍ഗ്രസ് അധ്യക്ഷ തെരഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കെ മല്ലികാര്‍ജ്ജുനഖാര്‍ഗെ വിജയിക്കുമെന്ന് രമേശ് ചെന്നിത്തല. അധ്യക്ഷനായി എത്തുന്ന മല്ലികാർജുൻ ഖർഗെയുടെ പ്രധാന ഉത്തരവാദിത്വം ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുകയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
റിമോർട്ട് കൺട്രോളായിരിക്കുമെന്ന വിമർശനം ഖർഗയെ അപമാനിക്കാൻ വേണ്ടിയാണ്. ഗാന്ധി കുടുംബത്തെ അങ്ങനെ ക്രമക്കേട് ഉണ്ടായോ എന്നും തനിക്കറിയില്ല. അത് പരിശോധിക്കേണ്ടത് മധുസൂദൻ മിസ്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഖര്‍ഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു.
അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. 1000ൽ അധികം വോട്ടുനേടിി ശക്തി കാട്ടാൻ ആകുമെന്നാണ് തരൂർ പക്ഷത്തിന്‍റെ വിശ്വാസം അതേസമയം, പോളിംഗിൽ വ്യാപക ക്രമക്കേട് നടന്നെന്നാണ് ശശി തരൂരിന്‍റെ പരാതി. ഉത്തർപ്രദേശിലെയും തെലങ്കാനയിലെയും വോട്ടുകൾ എണ്ണരുതെന്നും തരൂർ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ എഐസിസിയിൽ എത്തിക്കാൻ വൈകി എന്നും പരാതിയുണ്ട്.
English Summary:
Chennithala that Mallikarjunakharge is sure of victory
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.