19 May 2024, Sunday

ചെർപ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്‌; സുരേഷ്‌ കൃഷ്‌ണയെ ബാങ്കിലെത്തിച്ച്‌ തെളിവെടുത്തു

Janayugom Webdesk
ചെർപ്പുളശേരി
August 15, 2021 11:25 am

ഹിന്ദു ബാങ്ക് തട്ടിപ്പിൽ അറസ്‌റ്റിലായ ആർഎസ്‌എസ്‌ നേതാവും ബാങ്ക്‌ ചെയർമാനുമായ സുരേഷ് കൃഷ്‌ണയെ സ്ഥാപനത്തിലെത്തിച്ച് പൊലീസ്‌ തെളിവെടുത്തു. ചെർപ്പുളശേരി ടൗണിലെ എ കെ ജി റോഡിൽ ശനിയാഴ്‌ച പകൽ പന്ത്രണ്ടരയോടെയാണ്‌ തെളിവെടുപ്പിന്‌ കൊണ്ടുവന്നത്‌.

സുരേഷിന്റെ മറ്റൊരു സ്ഥാപനം ഗായത്രി ലൈറ്റ്സിലും എത്തിച്ച്‌ തെളിവെടുത്തു. സുരേഷ് കൃഷ്‌ണയെ മൂന്നുദിവസമാണ്‌ ചെർപ്പുളശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്‌. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും. ഹിന്ദു ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്‌. സബ് ഇൻസ്‌പെക്‌ടർ കെ സുഹൈലിന്റെ നേതൃത്തിലാണ് പ്രതിയെ തെളിവെടുപ്പിന്‌ കൊണ്ടുവന്നത്.

Eng­lish sum­ma­ry; Cher­pu­lassery Hin­du Bank scam case

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.