19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 19, 2024
November 19, 2024

ലക്ഷ്മണരേഖ ലംഘിക്കരുത്, ഭരണനിർവഹണം നിയമപരമെങ്കിൽ ഇടപെടില്ല; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ചീഫ് ജസ്റ്റിസ്

Janayugom Webdesk
ന്യൂഡൽഹി
April 30, 2022 12:56 pm

ഭരണഘടന സ്ഥാപനങ്ങൾ ലക്ഷ്മണരേഖ ലംഘിക്കരുതെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. നിയമപരമായാണ് ഭരണനിർവഹണം നടക്കുന്നതെങ്കിൽ സുപ്രീം കോടതി ഇടപെടില്ല.

ഗ്രാമപഞ്ചായത്തുകളും മുനിസിപാലിറ്റികളും കൃത്യമായി ജോലി ചെയ്യുന്നുവെങ്കിൽ ജനങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വരില്ല. പൊലീസ് കേസന്വേഷണം കൃത്യമായി നടത്തുന്നുവെങ്കിലും കസ്റ്റഡിയിലെ പീഡനം അവസാനിക്കുകയാണെങ്കിലും ഇതേ സാഹചര്യമാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധികൾ സർക്കാരുകൾ പലപ്പോഴും കൃത്യസമയത്ത് നടപ്പാക്കാറില്ല. നിയമനിർമ്മാണം ഞങ്ങളുടെ വിഷയമല്ല. ജനങ്ങൾ പരാതിയുമായി മുന്നിലെത്തിയാൽ അത് പരിഗണിക്കാതിരിക്കാനാവില്ലെന്നും അ​ദ്ദേഹം പറഞ്ഞു.

ചർച്ചകളിലൂടേയും സംവാദങ്ങളിലൂടേയുമാണ് നിയമം നിർമ്മിക്കേണ്ടത്. ജനങ്ങളുടെ ആവശ്യകതയും അഭിലാഷവും നിയമനിർമ്മാണത്തിൽ പരിഗണിക്കണം. ഭരണനിർവഹണ, നിയമനിർവഹണ വിഭാഗത്തിലെ പ്രശ്നങ്ങൾ മൂലം പലപ്പോഴും വ്യവഹാരങ്ങളുണ്ടാകാറുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മുഖ്യമന്ത്രിമാർ, ഹൈകോടതി ചീഫ് ജസ്റ്റിസുമാർ എന്നിവരുടെ സംയുക്ത സമ്മേളനത്തിലാണ് എൻ വി രമണയുടെ പരാമർശം. നേരത്തെ നിയമനിർമ്മാണത്തിൽ ഉൾപ്പടെ മോദി സർക്കാർ ചർച്ചകൾക്ക് അവസരം നൽകുന്നില്ലെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയെ വേദിയിലിരുത്തി വിമർശനം ഉന്നയിച്ചിരിക്കുന്നത്.

Eng­lish sum­ma­ry; Chief Jus­tice crit­i­cizes cen­tral government

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.