3 February 2026, Tuesday

Related news

February 3, 2026
January 31, 2026
January 30, 2026
January 30, 2026
January 29, 2026
January 29, 2026
January 26, 2026
January 21, 2026
January 12, 2026
January 8, 2026

എസ് പി വെങ്കിടേഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 3, 2026 6:13 pm

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ചലച്ചിത്ര സംഗീത രംഗത്തെ അതുല്യ പ്രതിഭയായ അദ്ദേഹത്തിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് വലിയൊരു നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാളികൾ ഇന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന അനേകം നിത്യഹരിത ഗാനങ്ങൾ എസ് പി വെങ്കിടേഷിന്റെ സർഗ്ഗസൃഷ്ടികളാണ്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ വിജയങ്ങളിൽ അദ്ദേഹത്തിന്റെ ഈണങ്ങൾ അവിഭാജ്യ ഘടകമായിരുന്നു.
ഗാനങ്ങൾക്ക് പുറമെ, പശ്ചാത്തല സംഗീതത്തിൽ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ മലയാള സിനിമയുടെ ആസ്വാദന നിലവാരത്തെ ഉയർത്തി. ആധുനികമായ നൂതനത്വങ്ങൾ സംഗീതത്തിൽ പ്രയോഗിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു.
സംഗീത ലോകത്തിന് വലിയൊരു വിടവാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.