സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി. സ്വതന്ത്ര ഇന്ത്യയുടെ വജ്രജൂബിലി വാര്‍ഷികം ദിനത്തില്‍ വിപുലമായ ആഘോഷങ്ങളാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകള്‍ ഉള്‍ച്ചേര്‍ന്ന ഒന്നായിരുന്നുവെന്ന് ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രി പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. സ്വാതന്ത്ര്യ ദിനാഘോഷം, സ്വാതന്ത്ര്യ സമരം മുന്നോട്ടുവെക്കുന്ന ഈ മഹത് മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന ഓര്‍മപ്പെടുത്തലാണ്.
രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസ്ഥ കൂടിയാണ് ഇത്. ജാതി, മത, വര്‍ഗീയ വേര്‍തിരിവുകള്‍ക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരാനുള്ള ആഹ്വാനം നമുക്ക് ഉച്ചയിസ്ഥരം മുഴക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English summary; Chief Minister Pinarayi Vijayan hoisted the national flag at the Central Stadium
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.