മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാനയിലെ മലയാളി സമൂഹവുമായി ഓൺലൈനായി സംവദിച്ചതിൽ ഹൈദരാബാദ് മലയാളി കൂട്ടായ്മ നന്ദി അറിയിച്ചു. പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ചുള്ള യോഗത്തിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ എത്തിയതായിരുന്നു പിണറായി. ആദ്യം മലയാളി സമൂഹത്തെ നേരിട്ട് അഭിസംബോധന ചെയ്യാൻ പൊതുയോഗം തീരുമാനിച്ചിരുന്നെങ്കിലും ഓമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ അത് മാറ്റി ഓൺലൈൻ സംവാദം നടത്തുകയായിരുന്നു.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ വി ദേവരാജൻ നമ്പ്യാർ, പ്രതിനിധി പി രാധാകൃഷ്ണൻ, ഐമ ദേശീയ കൌൺസിൽ അംഗം തോമസ് ജോൺ, കോൺഫെഡറേഷൻ ഓഫ് തെലങ്കാന റീജിയൻ മലയാളി അസോസിയേഷൻ ചെയർമാൻ ലിബി ബെഞ്ചമിൻ, മലയാളായികളുടെ ഹൈദരാബാദ് കൂട്ടായ്മയുടെ പ്രതിനിധികളായ പ്രദീപ് പി, കെ യൂ ഐസക് തുടങ്ങിയവർ സംസാരിച്ചു. കേരള സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ തെലങ്കാന മലയാളികളുടെ ആത്മാർത്ഥമായ സഹകരണങ്ങൾ അവർ വാഗ്ദാനം ചെയ്തു. ഹൈദരാബാദിലെത്തിയ പിണറായി വിജയന് മലയാളി സംഘടന പ്രതിനിധികളുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നൽകി.
ക്യാപ്ഷൻ: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് കെ വി ദേവരാജനും വിവിധ സംഘടനാ പ്രവർത്തകരും ചേർന്ന് പിണറായി വിജയനെ ഹൈദരാബാദ് സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തിൽ സ്വീകരിക്കുന്നു
English Summary: Chief Minister Pinarayi Vijayan interacts with Malayalees in Telangana
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.