23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 8, 2024
February 19, 2024
February 19, 2024
May 4, 2023
January 8, 2022
January 8, 2022
January 7, 2022
January 7, 2022
January 7, 2022
January 6, 2022

നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം: പ്രതി കുറ്റം ചെയ്തത് തനിയെയെന്ന് കോട്ടയം എസ്‌പി

Janayugom Webdesk
കോട്ടയം
January 6, 2022 9:36 pm

നവജാത ശിശുവിനെ തട്ടിയെടുത്തത് വ്യക്തിപരമായ ലക്ഷ്യത്തിനുവേണ്ടിയെന്ന് പ്രതി വെളിപ്പെടുത്തിയതായി പൊലീസ്. കുറ്റം ചെയ്തത് തനിയെയാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതി കുറ്റം ചെയ്തത് തനിയെയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ വ്യക്തമാക്കി. വ്യക്തിപരമായ ചില ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പ്രതി വെളിപ്പെടുത്തിയതായും പ്രതിക്ക് കുട്ടി കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്താണ് ലക്ഷ്യമെന്ന് പറയാൻ ഇപ്പോ കഴിയില്ലെന്നും ഒപ്പമുള്ളത് സ്വന്തം കുട്ടി തന്നെയെന്നും പ്രതി പറഞ്ഞു. നാലാം തീയതി മുതൽ ഇവര്‍ ഹോട്ടലിൽ താമസിക്കുന്നുവെന്നും എസ്പി അറിയിച്ചു.

Eng­lish Sum­ma­ry: Child abduc­tion case: Kot­tayam SP said that the accused com­mit­ted the crime himself

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.