27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 23, 2024
November 14, 2024
October 25, 2024
September 27, 2024
September 20, 2024
September 13, 2024
September 13, 2024
September 6, 2024
September 3, 2024
August 8, 2024

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍; രാജ്യത്തുടനീളം 56 ഇടങ്ങളില്‍ സിബിഐ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
September 24, 2022 2:15 pm

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണത്തിനെതിരെ രാജ്യവ്യാപകമായി സിബിഐ റെയ്ഡ്. ‘ഓപ്പറേഷന്‍ മേഘചക്ര’ എന്നു പേരിട്ട റെയ്ഡ് 19 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 56 ഇടങ്ങളിലാണ് നടന്നത്. കുട്ടികളുടെ അശ്ലീല വീഡിയോകളുടെയും ചിത്രങ്ങളുടെയും പ്രചാരത്തിനെതിരെയും പ്രായപൂര്‍ത്തിയാകാത്തവരെ ബ്ലാക്ക്മെയില്‍ ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും കണ്ടെത്തി നടപടിയെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു നടപടി.

ഇതു സംബന്ധിച്ച് സിംഗപ്പൂരിലെ ഇന്റര്‍പോള്‍ ഓഫീസില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സിബിഐ തിരച്ചില്‍ ആരംഭിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ‘ഓപ്പറേഷന്‍ കാര്‍ബണ്‍’ എന്ന സമാനമായ ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സിബിഐ നടത്തിയ റെയ്ഡുകളുടെ തുടര്‍നടപടിയാണ് ഈ ഓപ്പറേഷന്‍ ഓപ്പറേഷന്‍ മേഘചക്ര. കുട്ടികളുടെ പോണോഗ്രാഫി ഉള്‍പ്പെടെയുള്ള കേസുകള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Eng­lish sum­ma­ry; Child pornog­ra­phy; CBI raids at 56 places across the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.