December 7, 2023 Thursday

Related news

December 2, 2023
November 29, 2023
November 26, 2023
November 26, 2023
November 24, 2023
November 23, 2023
November 13, 2023
October 27, 2023
September 22, 2023
September 22, 2023

ചൈനയും സിറിയയും തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു

Janayugom Webdesk
ബെയ്ജിങ്
September 22, 2023 9:52 pm

ചൈനയും സിറിയയും തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ചൈന‑സിറിയ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദും വെള്ളിയാഴ്ച സംയുക്തമായി പ്രഖ്യാപിച്ചതായി ചൈനീസ് സ്റ്റേറ്റ് ന്യൂസ് ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു. 2004ന് ശേഷമുള്ള തന്റെ ആദ്യ ചൈന സന്ദർശനത്തിന്റെ ഭാഗമായി അസദ് പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിന്റെ മുന്നോടിയായിരുന്നു നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.

ചൈന‑സിറിയ തന്ത്രപരമായ പങ്കാളിത്തം ഉഭയകക്ഷി ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് ഷി ജിന്‍ പിങ് പറഞ്ഞു. വിദേശ ഇടപെടലുകളെയും കപക്ഷീയമായ ഭീഷണിപ്പെടുത്തലുകളെയും എതിര്‍ക്കുന്നതിനും ദേശീയ സ്വാതന്ത്ര്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിനും ചൈന സിറിയയെ പിന്തുണയ്ക്കുന്നതായും ഷി കൂട്ടിച്ചേര്‍ത്തു. അസദിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ സഹായിക്കുമെന്ന് ചെെനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ചെെന സിറിയയ്ക്ക് നയതന്ത്ര പിന്തുണ നൽകിയിട്ടുണ്ട്. വർഷങ്ങളായി അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒറ്റപ്പെട്ട ഭരണത്തിന് ശേഷം അന്താരാഷ്ട്ര തലത്തിലേക്ക് തിരിച്ചുവരാനുള്ള സുപ്രധാന ചുവടുവയ്പാണ് അസദിന്റെ ചെെനീസ് സന്ദർശനമെന്ന് വിശകലന വിദഗ്ധർ പറയുന്നു.

Eng­lish summary;China and Syr­ia announce strate­gic partnership

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.