27 April 2024, Saturday

Related news

April 21, 2024
March 15, 2024
March 13, 2024
March 13, 2024
March 7, 2024
February 21, 2024
January 20, 2024
January 17, 2024
January 9, 2024
December 7, 2023

ചൈനീസ് അതിര്‍ത്തിയിലേക്ക് 10,000 സൈനികര്‍ കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2024 10:17 pm

ചൈനീസ് അതിര്‍ത്തി മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 10,000 സൈനികരെ വിന്യസിക്കാന്‍ തീരുമാനം. ഹിമാചല്‍ പ്രദേശ്, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തി പ്രദേശത്താവും അധികമായി 10,000 സൈനികരെ വിന്യസിക്കുക. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലുംബര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

2020 ലെ ഗല്‍വാന്‍ സംഭവത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിന്ശേഷമുള്ള അധിക സൈനിക വിന്യാസമാണ് ഇന്ത്യ നടത്തുന്നത്. നിലവില്‍ ഗല്‍വാന്‍, ഇസ്റ്റേണ്‍ ലഡാക്ക് എന്നീവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന 9,000 സൈനികരെ കൂടി പുതിയ പ്ലാറ്റ്ഫോമിന് കീഴില്‍കൊണ്ട് വരും. എന്നാല്‍ അധിക സൈനിക വിന്യാസത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയം വിശദീകരണം നല്‍കിയിട്ടില്ല.

Eng­lish Sum­ma­ry: India to deploy 10,000 addi­tion­al sol­diers along bor­der with Chi­na in Himachal Pradesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.